അഹമ്മദാബാദ്: ന്യൂസീലന്‍ഡിനെതിരായ ട്വന്റി 20 പരമ്പരയിലെ മൂന്നാമത്തെയും അവസാനത്തെയും മത്സരത്തില്‍ ടോസ് നേടിയ ഇന്ത്യ ബാറ്റിങ് തിരഞ്ഞെടുത്തു. പരമ്പര ഇപ്പോള്‍ 1-1 സമനിലയില്‍. ഇന്ന് ജയിക്കുന്നവര്‍ പരമ്പര സ്വന്തമാക്കും.
ഇന്ത്യന്‍ ടീമില്‍ യുസ്വേന്ദ്ര ചാഹലിന് പകരം ഉമ്രാന്‍ മാലിക്കിനെ ഉള്‍പ്പെടുത്തി.
ട്വന്റി 20 പരമ്പരയിലെ ആദ്യമത്സരത്തില്‍ ന്യൂസീലന്‍ഡ് ഇന്ത്യയെ തകര്‍ത്തു. ലഖ്‌നൗവില്‍ രണ്ടാം മത്സരം ഇന്ത്യ കഷ്ടിച്ച് ജയിച്ചു.
ട്വന്റി 20-കളില്‍ റണ്ണൊഴുകുന്ന പിച്ചാണ് അഹമ്മദാബാദിലേത്. കഴിഞ്ഞ അഞ്ചു മത്സരങ്ങളില്‍ മൂന്നിലെയും രണ്ടിന്നിങ്‌സുകളിലും 160-നുമുകളില്‍ സ്‌കോര്‍ ചെയ്തു.