ഇന്ത്യയ്‌ക്കെതിരെ ദക്ഷിണാഫ്രിക്കയ്ക്ക് ടോസ്; പ്ലേയിംഗ് ഇലവനില്‍ സഞ്ജുവും

ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഇന്ത്യക്കെതിരെ ടോസ് നേടിയ ദക്ഷിണാഫ്രിക്ക ബാറ്റിംഗ് തെരഞ്ഞെടുത്തു.

author-image
Web Desk
New Update
ഇന്ത്യയ്‌ക്കെതിരെ ദക്ഷിണാഫ്രിക്കയ്ക്ക് ടോസ്; പ്ലേയിംഗ് ഇലവനില്‍ സഞ്ജുവും

വാണ്ടറേഴ്‌സ്: ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഇന്ത്യക്കെതിരെ ടോസ് നേടിയ ദക്ഷിണാഫ്രിക്ക ബാറ്റിംഗ് തെരഞ്ഞെടുത്തു. ക്യാപ്റ്റന്‍ രോഹിത് ശര്‍മ, വിരാട് കോലി, ജസ്പ്രീത് ബുമ്ര, മുഹമ്മദ് സിറാജ് എന്നിവര്‍ കളിക്കുന്നില്ല. സായ് സുദര്‍ശന്‍ ഏകദിന അരങ്ങേറ്റം കുറിക്കുന്നു. റുതുരാജ് ഗെയ്ക്വാദിനൊപ്പം ഓപ്പണറായാണ് സായ് സുദര്‍ശന്‍ ഇറങ്ങുന്നത്.

ശ്രേയസ് അയ്യരാണ് മൂന്നാം നമ്പറില്‍ ഇറങ്ങുന്നത്. നാലാമനായി തിലക് വര്‍മും അഞ്ചാമനായി ക്യാപ്റ്റന്‍ കെ എല്‍ രാഹുലും എത്തുന്നു. മലയാളി താരം സഞ്ജു സാംസണാണ് ഫിനിഷര്‍ റോളില്‍ ഇറങ്ങുന്നത്.

ബൗളിംഗ് ഓള്‍ റൗണ്ടറായി അക്‌സര്‍ പട്ടേല്‍ ഇറങ്ങുമ്പോള്‍ കുല്‍ദീപ് യാദവാണ് സ്‌പെഷലിസ്റ്റ് സ്പിന്നര്‍. മുകേഷ് കുമാര്‍, അര്‍ഷ്ദീപ് സിംഗ്, ആവേശ് ഖാന്‍ എന്നിവരാണ് പേസര്‍മാരായി ടീമിലെത്തിയത്.

ദക്ഷിണാഫ്രിക്കന്‍ ടീമില്‍ നാന്ദ്രെ ബര്‍ഗര്‍ ഇന്ന് ഏകദിന അരങ്ങേറ്റം കുറിക്കുന്നു. രണ്ട് സ്പിന്നര്‍മാരുമായാണ് ദക്ഷിണാഫ്രിക്ക ഇന്നിറങ്ങുന്നത്.

ദക്ഷിണാഫ്രിക്ക (പ്ലേയിംഗ് ഇലവന്‍): റീസ ഹെന്‍ഡ്രിക്സ്, ടോണി ഡി സോര്‍സി, റാസി വാന്‍ ഡെര്‍ ദസന്‍, ഏയ്ഡന്‍ മാര്‍ക്രം, ഹെന്റിച്ച് ക്ലാസന്‍, ഡേവിഡ് മില്ലര്‍, വിയാന്‍ മള്‍ഡര്‍, ആന്‍ഡിലെ ഫെഹ്ലുക്വായോ, കേശവ് മഹാരാജ്, നാന്ദ്രെ ബര്‍ഗര്‍,ടബ്രൈസ് ഷംസി.

ഇന്ത്യ (പ്ലേയിംഗ് ഇലവന്‍): കെഎല്‍ രാഹുല്‍, റുതുരാജ് ഗെയ്ക്വാദ്, സായ് സുദര്‍ശന്‍, ശ്രേയസ് അയ്യര്‍, തിലക് വര്‍മ്മ, സഞ്ജു സാംസണ്‍, അക്‌സര്‍ പട്ടേല്‍, അര്‍ഷ്ദീപ് സിംഗ്, അവേഷ് ഖാന്‍, കുല്‍ദീപ് യാദവ്, മുകേഷ് കുമാര്‍.

cricket south africa india