/kalakaumudi/media/post_banners/b4b8128acfd28f091cf756932f6a0667a18138dc4e54c9125528bbddbba78ae0.jpg)
വാണ്ടറേഴ്‌സ്: ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തില്‍ ദക്ഷിണാഫ്രിക്കയെ എറിഞ്ഞൊതുക്കി ഇന്ത്യ. ടോസ് നേടി ബാറ്റിംഗിനിറങ്ങിയ ദക്ഷിണാഫ്രിക്ക 27.3 ഓവറില്‍ 116 റണ്‍സെടുത്തു.
10 ഓവറില്‍ 37 റണ്‍സ് വഴങ്ങി അഞ്ച് വിക്കറ്റെടുത്ത അര്‍ഷദീപ് സിങ്ങും എട്ട് ഓവറില്‍ 27 റണ്‍സ് വഴങ്ങി നാല് വിക്കറ്റെടുത്ത ആവേശ് ഖാനുമാണ് ദക്ഷിണാഫ്രിക്കയെ ചെറിയ സ്‌കോറില്‍ തളച്ചത്.
33 റണ്‍സെടുത്ത ആന്‍ഡൈല്‍ ഫെഹ്ലുക്വായോവാണ് പ്രൊട്ടീസ് നിരയില്‍ ടോപ് സ്‌കോറര്‍. 28 റണ്‍സെടുത്ത ടോണി ഡി റോര്‍സിയും 12 റണ്‍സെടുത്ത എയ്ഡന്‍ മാര്‍ക്രമുമാണ് ദക്ഷിണാഫ്രിക്കന്‍ നിരയിലെ സ്‌കോറര്‍മാര്‍.