/kalakaumudi/media/post_banners/9d5f36e02513d15ec01bd127740fb41224ff4b9142da443208098636720e2219.jpg)
പാള്‍: നിര്‍ണായക മത്സരത്തില്‍ ഇന്ത്യക്കെതിരെ ടോസ് നേടിയ ദക്ഷിണാഫ്രിക്ക ഫീല്‍ഡിംഗ് തെരഞ്ഞെടുത്തു. ഏകദിന പരമ്പരയിലെ മൂന്നാം മത്സരത്തില്‍ ഇരുടീമുകള്‍ക്കും വിജയിക്കണം. ആദ്യ രണ്ട് മത്സരങ്ങളില്‍ ഇരു ടീമുകളും ഓരോ മത്സരം വീതം ജയിച്ചു. വ്യാഴാഴ്ച ജയിക്കുന്നവര്‍ക്ക് ഏകദിന പരമ്പര സ്വന്തമാക്കാം.
രണ്ടാം മത്സരം ജയിച്ച ടീമില്‍ മാറ്റങ്ങളൊന്നും ദക്ഷിണാഫ്രിക്ക വരുത്തിയിട്ടില്ല. കഴിഞ്ഞ മത്സരം പരാജയപ്പെട്ട ടീമില്‍ ഇന്ത്യ രണ്ട് മാറ്റങ്ങള്‍ വരുത്തി. പരിക്കേറ്റ ഓപ്പണര്‍ ഋതുരാജ് ഗെയ്ക്വാദ് പ്ലേയിംഗ് ഇലവനിലില്ല. പകരം രജത് പാട്ടീദാര്‍ ഏകദിന അരങ്ങേറ്റം കുറിക്കുന്നു.
ബൗളിംഗില്‍ കുല്‍ദീപ് യാദവിന് പകരം വാഷിംഗ്ടണ്‍ സുന്ദറും ഇന്ത്യയുടെ പ്ലേയിംഗ് ഇലവനിലെത്തി. മലയാളി താരം സഞ്ജു സാംസണ്‍, തിലക് വര്‍മ എന്നിവര്‍ പ്ലേയിംഗ് ഇലവനില്‍ സ്ഥാനം നിലനിര്‍ത്തി.
ഇന്ത്യ (പ്ലേയിംഗ് ഇലവന്‍): സായ് സുദര്‍ശന്‍,സഞ്ജു സാംസണ്‍, രജത് പതിദാര്‍, തിലക് വര്‍മ്മ, കെ എല്‍ രാഹുല്‍, റിങ്കു സിംഗ്, വാഷിംഗ്ടണ്‍ സുന്ദര്‍, അക്‌സര്‍ പട്ടേല്‍, അര്‍ഷ്ദീപ് സിംഗ്, അവേഷ് ഖാന്‍, മുകേഷ് കുമാര്‍.
ദക്ഷിണാഫ്രിക്ക (പ്ലേയിംഗ് ഇലവന്‍): റീസ ഹെന്‍ഡ്രിക്‌സ്, ടോണി ഡി സോര്‍സി, റാസി വാന്‍ ഡെര്‍ ഡസ്സെന്‍, എയ്ഡന്‍ മര്‍ക്രം, ഹെന്റിച്ച് ക്ലാസന്‍, ഡേവിഡ് മില്ലര്‍, വിയാന്‍ മള്‍ഡര്‍, കേശവ് മഹാരാജ്, നാന്ദ്രെ ബര്‍ഗര്‍, ലിസാഡ് വില്യംസ്, ബ്യൂറാന്‍ ഹെന്‍ഡ്രിക്‌സ്.