/kalakaumudi/media/post_banners/86271da5b52d65991222730c0a11c111b22cee802b125e898922e6211b218e5c.jpg)
ജൊഹാനസ്ബര്‍ഗ്: ഇന്ത്യ-ദക്ഷിണാഫ്രിക്ക ടി20 പരമ്പരയിലെ മൂന്നാം മത്സരം വ്യാഴാഴ്ച ജൊഹാനസ്ബര്‍ഗില്‍. ആദ്യ കളി മഴ തടസ്സപ്പെടുത്തി. രണ്ടാം മത്സരം മഴ തോല്‍പ്പിച്ചു. അതിനാല്‍, മൂന്നാം മത്സരം ഇന്ത്യയ്ക്ക് ഏറെ നിര്‍ണായകമാണ്. പരമ്പര നഷ്ടപ്പെടാതിരിക്കാന്‍ മൂന്നാം മത്സരത്തില്‍ ഇന്ത്യ ജീവന്‍മരണ പോരാട്ടം നടത്തണം.
ജൊഹാനസ്ബര്‍ഗില്‍ ഏറെ ആത്മവിശ്വാസത്തോടെയാവും ഇന്ത്യ മത്സരത്തിനിറങ്ങുക. ഇവിടെ കളിച്ച നാല് ടി20യില്‍ മൂന്നിലും ഇന്ത്യ ജയിച്ചിട്ടുണ്ട്. ടോസും നിര്‍ണായകമാവും 32 ടി20 മത്സരങ്ങളാണ് ഇവിടെ നടന്നിട്ടുള്ളത്. ഇതില്‍ 17 മത്സരവും ജയിച്ചത് രണ്ടാമത് ബാറ്റ് ചെയ്ത ടീമാണ്.
വിജയം ഉറപ്പിച്ച് പരമ്പര നേടാനാവും ദക്ഷിണാഫ്രിക്ക ഇറങ്ങുക. മൂന്നാം മത്സരം ജയിച്ചാല്‍ പരമ്പര സ്വന്തമാക്കാം. അതിനാല്‍, പഴുതടച്ചുള്ള തന്ത്രങ്ങള്‍ മെനഞ്ഞാവും എയ്ഡന്‍ മാര്‍ക്രവും സംഘവും ഇറങ്ങുക.
രാത്രി 8.30 മുതല്‍ സ്റ്റാര്‍ സ്‌പോര്‍ട്‌സ് ചാനലുകളിലും ഹോട്ട് സ്റ്റാറിലും മത്സരം കാണാം.