/kalakaumudi/media/post_banners/69b8c7105fb81c47f5aa2d13c3de5e086a1aa83977032ca9640dc3461b121a5a.jpg)
വാണ്ടറേഴ്‌സ്: ടി20 പരമ്പരയിലെ അവസാന മത്സരത്തില്‍ ഇന്ത്യക്കെതിരെ ദക്ഷിണാഫ്രിക്കക്ക് 202 റണ്‍സ് വിജയലക്ഷ്യം. ടോസ് നേടിയ ദക്ഷിണാഫ്രിക്ക ഇന്ത്യയെ ബാറ്റിംഗിനു വിട്ടു. ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവിന്റെ സെഞ്ച്വറിയുടെയും ഓപ്പണര്‍ യശസ്വി ജയ്സ്വാളിന്റെ അര്‍ധസെഞ്ച്വറിയുടെയും കരുത്തില്‍ 20 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 201 റണ്‍സടിച്ചു.
55 പന്തില്‍ സെഞ്ചുറി തികച്ച സൂര്യകുമാര്‍ യാദവ് 56 പന്തില്‍ 100 റണ്‍സുമായി ഇന്ത്യയുടെ ടോപ് സ്‌കോററായപ്പോള്‍ ഓപ്പണര്‍ യശസ്വി ജയ്സ്വാള്‍ 41 പന്തില്‍ 60 റണ്‍സെടുത്തു. ഏഴ് ഫോറും എട്ട് സിക്‌സും അടങ്ങുന്നതാണ് സൂര്യകുമാറിന്റെ നാലാം ടി20 സെഞ്ച്വറി. യശസ്വി ജയ്സ്വാള്‍ ആറ് ഫോറും മൂന്ന് സിക്‌സും അടിച്ചെടുത്തു.