/kalakaumudi/media/post_banners/ed47b53056db2f349631cdaae2c66fd4165b666cf9fc473b4972cc5c1ec5ac23.jpg)
ജൊഹാനസ്ബര്‍ഗ്: ടി20 പരമ്പരിലെ മൂന്നാം മത്സരത്തില്‍ ടോസ് നേടിയ ദക്ഷിണാഫ്രിക്ക ഇന്ത്യയെ ബാറ്റിംഗിനയച്ചു. കഴിഞ്ഞ മത്സരത്തിലെ ഇന്ത്യന്‍ ടീം അതേപടിയാണ് ഇറങ്ങുന്നത്.
ദക്ഷിണാഫ്രിക്കന്‍ ടീമില്‍ മൂന്ന് മാറ്റങ്ങളുണ്ട്. സ്പിന്നര്‍ കേശവ് മഹാരാജ്, നാന്ദ്രെ ബര്‍ഗറും ഡൊണൊവന്‍ ഫെരേരയും ദക്ഷിണാഫ്രിക്കയുടെ പ്ലേയിംഗ് ഇലവനിലെത്തി.
പരമ്പരയിലെ ആദ്യ മത്സരം മഴയെടുത്തു. രണ്ടാം കളിയില്‍ അഞ്ച് വിക്കറ്റിനായിരുന്നു ദക്ഷിണാഫ്രിക്കയുടെ ജയം. മഴ മൂലം 152 ആയി വെട്ടിച്ചുരുക്കിയ വിജയലക്ഷ്യം ദക്ഷിണാഫ്രിക്ക അനായാസം സ്വന്തമാക്കി.
ദക്ഷിണാഫ്രിക്ക (പ്ലേയിംഗ് ഇലവന്‍): റീസ ഹെന്‍ഡ്രിക്സ്, മാത്യു ബ്രീറ്റ്സ്‌കെ, ഐഡന്‍ മാര്‍ക്രം, ഹെന്റിച്ച് ക്ലാസന്‍(ഡബ്ല്യു), ഡേവിഡ് മില്ലര്‍, ഡൊനോവന്‍ ഫെരേര, ആന്‍ഡിലെ ഫെഹ്ലുക്വായോ, കേശവ് മഹാരാജ്, ലിസാര്‍ഡ് വില്യംസ്, ടബ്രൈസ് ഷംസി, നാന്ദ്രെ ബര്‍ഗര്‍.
ഇന്ത്യ (പ്ലേയിംഗ് ഇലവന്‍): യശസ്വി ജയ്സ്വാള്‍, ശുഭ്മാന്‍ ഗില്‍, തിലക് വര്‍മ്മ, സൂര്യകുമാര്‍ യാദവ്, റിങ്കു സിംഗ്, ജിതേഷ് ശര്‍മ്മ, രവീന്ദ്ര ജഡേജ, അര്‍ഷ്ദീപ് സിംഗ്, മുഹമ്മദ് സിറാജ്, കുല്‍ദീപ് യാദവ്, മുകേഷ് കുമാര്‍.