ഇന്ത്യ-ദക്ഷിണാഫ്രിക്ക് ആദ്യ ടെസ്റ്റ്: മഴ കളിമുടക്കുമോ? ടോസ് വൈകുന്നു

ഇന്ത്യയും ദക്ഷിണാഫ്രിക്കയും തമ്മിലുള്ള ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തിന്റെ ടോസ് വൈകുന്നു. ഫീല്‍ഡിലെ നനവാണ് മത്സരം വൈകിപ്പിക്കുന്നത്.

author-image
Web Desk
New Update
ഇന്ത്യ-ദക്ഷിണാഫ്രിക്ക് ആദ്യ ടെസ്റ്റ്: മഴ കളിമുടക്കുമോ? ടോസ് വൈകുന്നു

സെഞ്ചൂറിയന്‍: ഇന്ത്യയും ദക്ഷിണാഫ്രിക്കയും തമ്മിലുള്ള ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തിന്റെ ടോസ് വൈകുന്നു. ഫീല്‍ഡിലെ നനവാണ് മത്സരം വൈകിപ്പിക്കുന്നത്. നേരത്തെ സെഞ്ചൂറിയനില്‍ കനത്ത മഴ പെയ്യുമെന്ന് കാലാവസ്ഥാ പ്രവചനം ഉണ്ടായിരുന്നു. കഴിഞ്ഞ ദിവസങ്ങളില്‍ സെഞ്ചൂറിയനില്‍ കനത്ത മഴ പെയ്തിരുന്നു. ഇതു മൂലം ഓട്ട്ഫീല്‍ഡില്‍ നനവുണ്ട്. ഇതാണ് മത്സരം അനിശ്ചിതത്വത്തിലാക്കിയിരിക്കുന്നത്.

cricket south africa test cricket india