രാഹുലിന് സെഞ്ച്വറി; ഇന്ത്യ 245 ന് പുറത്ത്

ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ആദ്യ ടെസ്റ്റില്‍ സെഞ്ച്വറി നേടി ഇന്ത്യന്‍ താരം കെ.എല്‍. രാഹുല്‍. രണ്ടാം ദിനം 133 പന്തുകളില്‍ നിന്നാണ് രാഹുല്‍ ടെസ്റ്റ് കരിയറിലെ എട്ടാം സെഞ്ചറി സ്വന്തമാക്കിയത്. 137 പന്തുകളില്‍ 101 റണ്‍സെടുത്ത് രാഹുല്‍ പുറത്തായി.

author-image
Web Desk
New Update
രാഹുലിന് സെഞ്ച്വറി; ഇന്ത്യ 245 ന് പുറത്ത്

 

സെഞ്ചൂറിയന്‍: ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ആദ്യ ടെസ്റ്റില്‍ സെഞ്ച്വറി നേടി ഇന്ത്യന്‍ താരം കെ.എല്‍. രാഹുല്‍. രണ്ടാം ദിനം 133 പന്തുകളില്‍ നിന്നാണ് രാഹുല്‍ ടെസ്റ്റ് കരിയറിലെ എട്ടാം സെഞ്ചറി സ്വന്തമാക്കിയത്. 137 പന്തുകളില്‍ 101 റണ്‍സെടുത്ത് രാഹുല്‍ പുറത്തായി.

67.4 ഓവറില്‍ 245 റണ്‍സെടുത്താണ് ആദ്യ ഇന്നിങ്‌സില്‍ ഇന്ത്യ പുറത്തായത്. എട്ടു വിക്കറ്റ് നഷ്ടത്തില്‍ 208 റണ്‍സ് എന്ന നിലയിലാണ് ഇന്ത്യ ഒന്നാം ദിവസം കളി അവസാനിപ്പിച്ചത്. മഴയെത്തുടര്‍ന്ന് കളി നേരത്തെ അവസാനിപ്പിച്ചു. 59 ഓവറുകള്‍ മാത്രമായിരുന്നു ആദ്യ ദിവസം കളിക്കാന്‍ സാധിച്ചത്.

മത്സരത്തിന്റെ തുടക്കം മുതല്‍ ഇന്ത്യയെ ദക്ഷിണാഫ്രിക്ക വെള്ളം കുടിപ്പിച്ചു. ഇന്ത്യന്‍ സ്‌കോര്‍ 13ല്‍ നില്‍ക്കെ ഇന്ത്യയ്ക്കു ക്യാപ്റ്റന്‍ രോഹിത് ശര്‍മയെ നഷ്ടമായി. 14 പന്തുകളില്‍ വെറും അഞ്ച് റണ്‍സാണ് താരം നേടിയത്. അധികം വൈകാതെ യശസ്വി ജയ്‌സ്വാള്‍ (37 പന്തില്‍ 17) പുറത്തായി.

12 പന്തുകള്‍ നേരിട്ട ശുഭ്മന്‍ ഗില്‍ നിരാശപ്പെടുത്തി. രണ്ടു റണ്‍സാണ് താരത്തിന്റെ സമ്പാദ്യം. മധ്യനിരയില്‍ ശ്രേയസ് അയ്യര്‍ പൊരുതി. എന്നാല്‍, ഇതും അധികം നീണ്ടില്ല. 50 പന്തുകള്‍ നേരിട്ട അയ്യര്‍ 31 റണ്‍സെടുത്തു ബോള്‍ഡായി. 61 പന്തില്‍ 38 റണ്‍സെടുത്ത വിരാട് കോലിയും റബാദയുടെ പന്തിലാണ് പുറത്തായത്. പിന്നാലെ അശ്വിനും മടങ്ങി.

ഏഴാം വിക്കറ്റില്‍ കെ.എല്‍. രാഹുല്‍ ഷാര്‍ദൂല്‍ ഠാക്കൂര്‍ സഖ്യം 43 റണ്‍സെടുത്തു. 33 പന്തില്‍ 24 റണ്‍സെടുത്ത ഠാക്കൂറിനെ പുറത്താക്കി റബാദ് അഞ്ച് വിക്കറ്റ് നേടി. ജസ്പ്രീത് ബുമ്രയ്ക്കും (9 പന്തില്‍ 1) ഒന്നും ചെയ്യാന്‍ സാധിച്ചില്ല.

രണ്ടാം ദിവസം മുഹമ്മദ് സിറാജാണ് ഇന്ത്യന്‍ നിരയില്‍ ആദ്യം പുറത്തായത്. 22 പന്തുകളില്‍ അഞ്ച് റണ്‍സാണു താരം നേടിയത്. സെഞ്ചറിക്കു പിന്നാലെ ബര്‍ഗറുടെ പന്തില്‍ രാഹുലും മടങ്ങി. ദക്ഷിണാഫ്രിക്ക ബോളര്‍മാരില്‍ നാന്ദ്രെ ബര്‍ഗര്‍ മൂന്നു വിക്കറ്റും മാര്‍കോ ജാന്‍സന്‍, ജെറാള്‍ഡ് കോട്‌സീ എന്നിവര്‍ ഓരോ വിക്കറ്റു വീതവും വീഴ്ത്തി.

india cricket south africa test cricket