എല്‍ഗറിന് സെഞ്ച്വറി; അര്‍ധ സെഞ്ച്വറിയുമായി ബെഡിന്‍ഗം; ഇന്ത്യയെ മറികടന്ന് ദക്ഷിണാഫ്രിക്ക

പരമ്പരയിലെ ആദ്യ ടെസ്റ്റില്‍ ഇന്ത്യ ഉയര്‍ത്തിയ ഒന്നാം ഇന്നിംഗ് സ്‌കോര്‍ രണ്ടാം ദിനം തന്നെ ദക്ഷിണാഫ്രിക്ക മറികടന്നു.

author-image
Web Desk
New Update
എല്‍ഗറിന് സെഞ്ച്വറി; അര്‍ധ സെഞ്ച്വറിയുമായി ബെഡിന്‍ഗം; ഇന്ത്യയെ മറികടന്ന് ദക്ഷിണാഫ്രിക്ക

 

സെഞ്ചൂറിയന്‍: പരമ്പരയിലെ ആദ്യ ടെസ്റ്റില്‍ ഇന്ത്യ ഉയര്‍ത്തിയ ഒന്നാം ഇന്നിംഗ് സ്‌കോര്‍ രണ്ടാം ദിനം തന്നെ ദക്ഷിണാഫ്രിക്ക മറികടന്നു. രണ്ടാം ദിനം കളി നിര്‍ത്തുമ്പോള്‍ 5ന് 256 എന്ന നിലയിലാണ് ദക്ഷിണാഫ്രിക്ക.

ഓപ്പണര്‍ ഡീന്‍ എല്‍ഗറിന്റെ സെഞ്ചറിയാണ് ദക്ഷിണാഫ്രിക്കയെ മികച്ച സ്‌കോറിലേക്ക് നയിച്ചത്. അര്‍ധ സെഞ്ച്വറിയുമായി ഡേവിഡ് ബെഡിന്‍ഗം (56) നിലയുറപ്പിച്ചു. 140 റണ്‍സുമായി എല്‍ഗറും 3 റണ്‍സുമായി മാര്‍ക്കോ യാന്‍സനുമാണ് ക്രീസില്‍.

ഇന്ത്യയ്ക്കായി ബുമ്രയും സിറാജും രണ്ടു വിക്കറ്റു വീതം വീഴ്ത്തി.

india cricket south africa