ഇന്ത്യയ്‌ക്കെതിരെ ദക്ഷിണാഫ്രിക്ക കൂറ്റന്‍ ലീഡിലേക്ക്; എല്‍ഗാര്‍ പുറത്തായി

ക്രിക്കറ്റ് ടെസ്റ്റില്‍ ഒന്നാം ഇന്നിംഗ്‌സില്‍ ഇന്ത്യക്കെതിരെ ദക്ഷിണാഫ്രിക്കയ്ക്ക് കൂറ്റന്‍ ലീഡ്. ഡീന്‍ എല്‍ഗാറിന്റെ സെഞ്ച്വറിയുടെ കരുത്തിലാണ്, 256-5 എന്ന നിലയില്‍ മൂന്നാം ദിനം ദക്ഷിണാഫ്രിക്ക ഇറങ്ങിയത്.

author-image
Web Desk
New Update
ഇന്ത്യയ്‌ക്കെതിരെ ദക്ഷിണാഫ്രിക്ക കൂറ്റന്‍ ലീഡിലേക്ക്; എല്‍ഗാര്‍ പുറത്തായി

സെഞ്ചൂറിയന്‍: ക്രിക്കറ്റ് ടെസ്റ്റില്‍, ഒന്നാം ഇന്നിംഗ്‌സില്‍ ഇന്ത്യക്കെതിരെ ദക്ഷിണാഫ്രിക്കയ്ക്ക് കൂറ്റന്‍ ലീഡ്. ഡീന്‍ എല്‍ഗാറിന്റെ സെഞ്ച്വറിയുടെ കരുത്തിലാണ്, 256-5 എന്ന നിലയില്‍ മൂന്നാം ദിനം ദക്ഷിണാഫ്രിക്ക ഇറങ്ങിയത്. ലഞ്ചിന് പിരിയുമ്പോള്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 392 റണ്‍സെന്ന നിലയിലാണ്.

185 റണ്‍സെടുത്ത ഡീന്‍ എല്‍ഗാറിന്റെയും 19 റണ്‍സെുത്ത ജെറാള്‍ഡ് കോട്‌സീയുടെയും വിക്കറ്റുകള്‍ ദക്ഷിണാഫ്രിക്കയ്ക്ക് നഷ്ടമായി. 72 റണ്‍സോടെ മാര്‍ക്കോ യാന്‍സനും ഒരു റണ്ണുമായി കാഗിസോ റബാഡയും ക്രീസില്‍. മൂന്ന് വിക്കറ്റ് അവശേഷിക്കേ ദക്ഷിണാഫ്രിക്കക്ക് 147 റണ്‍സിന്റെ ലീഡുണ്ട്.

india cricket south africa