രാഹുലിന് അര്‍ധ സെഞ്ച്വറി; കളി മുടക്കി മഴയെത്തി

ഇന്ത്യയും ദക്ഷിണാഫ്രിക്കയും തമ്മിലുള്ള ടെസ്റ്റിന്റെ ആദ്യ ദിനം കനത്ത മഴ തടസ്സപ്പെടുത്തി. ഫീല്‍ഡിലെ നനവിനെ തുടര്‍ന്ന് വൈകിയാണ് കളി തുടങ്ങിയത്. ഒടുവില്‍ മഴ എത്തിയതോടെ കളി ആദ്യ ദിനത്തിലെ മത്സരം നിര്‍ത്തിവയ്ക്കുകയായിരുന്നു.

author-image
Web Desk
New Update
രാഹുലിന് അര്‍ധ സെഞ്ച്വറി; കളി മുടക്കി മഴയെത്തി

സെഞ്ചൂറിയന്‍: ഇന്ത്യയും ദക്ഷിണാഫ്രിക്കയും തമ്മിലുള്ള ടെസ്റ്റിന്റെ ആദ്യ ദിനം കനത്ത മഴ തടസ്സപ്പെടുത്തി. ഫീല്‍ഡിലെ നനവിനെ തുടര്‍ന്ന് വൈകിയാണ് കളി തുടങ്ങിയത്. ഒടുവില്‍ മഴ എത്തിയതോടെ കളി ആദ്യ ദിനത്തിലെ മത്സരം നിര്‍ത്തിവയ്ക്കുകയായിരുന്നു.

ദക്ഷിണാഫ്രിക്കയുടെ കഗിസോ റബാദ ഇന്ത്യയെ വരിഞ്ഞുമുറുക്കി. അഞ്ച് വിക്കറ്റാണ് റബാദ നേടിയത്. കെ.എല്‍. രാഹുല്‍ മാത്രമാണ് രക്ഷകനായി നിന്നത്. രാഹുലിന്റെ അര്‍ധ സെഞ്ചുറി ബലത്തില്‍ ഇന്ത്യ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 208 റണ്‍സെടുത്തു. 54.3 ഓവര്‍ മാത്രമാണ് ആദ്യദിനം എറിഞ്ഞത്.

ടോസ് നഷ്ടപ്പെട്ടിറങ്ങിയ ഇന്ത്യക്ക് തുടക്കത്തില്‍ തന്നെ മൂന്നു വിക്കറ്റുകള്‍ നഷ്ടമായി. വിരാട് കോലിയും (64 പന്തില്‍ 38 റണ്‍സ്) ശ്രേയസ് അയ്യരും (50 പന്തില്‍ 31) അല്പമെങ്കിലും പിടിച്ചുനിന്നത്. കെ.എല്‍. രാഹുലും (105 പന്തില്‍ 70 റണ്‍സ്), മുഹമ്മദ് സിറാജുമാണ് (19 പന്തില്‍ 1) ക്രീസില്‍.

 

india cricket south africa