കൂറ്റന്‍ സ്‌കോര്‍; ഇന്ത്യയ്‌ക്കെതിരെ ശ്രീലങ്കയ്ക്ക് 374 റണ്‍സ് വിജയലക്ഷ്യം

വിരാട് കോലിയുടെ സെഞ്ചറിയുടെ പിന്‍ബലത്തില്‍ ശ്രീലങ്കയ്‌ക്കെതിരെ വമ്പന്‍ വിജയ ലക്ഷ്യമുയര്‍ത്തി ടീം ഇന്ത്യ.

author-image
Web Desk
New Update
കൂറ്റന്‍ സ്‌കോര്‍; ഇന്ത്യയ്‌ക്കെതിരെ ശ്രീലങ്കയ്ക്ക് 374 റണ്‍സ് വിജയലക്ഷ്യം

ഗുവാഹത്തി: വിരാട് കോലിയുടെ സെഞ്ചറിയുടെ പിന്‍ബലത്തില്‍ ശ്രീലങ്കയ്‌ക്കെതിരെ വമ്പന്‍ വിജയ ലക്ഷ്യമുയര്‍ത്തി ടീം ഇന്ത്യ. 87 പന്തില്‍ 113 റണ്‍സാണ് കോലി അടിച്ചുകൂട്ടിയത്. ഏഴു വിക്കറ്റ് നഷ്ടത്തില്‍ ഇന്ത്യ നേടിയത് 373 റണ്‍സാണ്. ശ്രീലങ്കയ്ക്ക് 374 റണ്‍സ് വിജയലക്ഷ്യം.

80 പന്തുകളില്‍നിന്നാണ് കോലി ഏകദിന കരിയറിലെ 45ാം സെഞ്ചറി തികച്ചത്. 47 പന്തുകളില്‍ അമ്പതു തികച്ച താരം 33 പന്തുകളില്‍ സെഞ്ചറിയിലേക്കെത്തി. അടിച്ചുകൂട്ടിയത് 12 ഫോറും ഒരു സിക്‌സും. ഇതോടെ കോലിയുടെ ആകെ സെഞ്ചറികളുടെ എണ്ണം 73 ആയി. ഹോം ഗ്രൗണ്ടിലെ സെ?ഞ്ചറികളുടെ എണ്ണത്തില്‍ കോലി സച്ചിന്‍ തെന്‍ഡുല്‍ക്കറുടെ റെക്കോര്‍ഡിനൊപ്പമെത്തി. ഇരുവരും ഇന്ത്യന്‍ മണ്ണില്‍ 20 ഏകദിന സെഞ്ചറികള്‍ നേടിയിട്ടുണ്ട്. ശ്രീലങ്കയ്‌ക്കെതിരായ ഏകദിന സെഞ്ചറികളില്‍ കോലി സച്ചിനെ മറികടന്നു. സച്ചിന്‍ എട്ട് സെഞ്ചറികള്‍ നേടിയപ്പോള്‍ കോലി സ്വന്തമാക്കിയത് ഒന്‍പതെണ്ണം.

ഒന്നാം വിക്കറ്റില്‍ 143 റണ്‍സിന്റെ സെഞ്ചറി കൂട്ടുകെട്ട് തീര്‍ത്ത് രോഹിത് ശര്‍മയും ശുഭ്മന്‍ ഗില്ലും ഗംഭീര തുടക്കമാണ് ഇന്ത്യയ്ക്കു നല്‍കിയത്.

india cricket srilanka