തിരുവനന്തപുരം: ശ്രീലങ്കയ്ക്കെതിരായ മൂന്നാം ഏകദിനത്തില്‍ ഇന്ത്യയ്ക്ക് മികച്ച തുടക്കം. മത്സരത്തില്‍ ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഇന്ത്യ 17 ഓവര്‍ പൂര്‍ത്തിയായപ്പോള്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 111 റണ്‍സ് എടുത്തു.
ഓപ്പണര്‍ ശുഭ്മന് ഗില്‍ (46), വിരാട് കോലി (15) എന്നിവര്‍ ക്രീസില്‍. ക്യാപ്റ്റന്‍ കൂടിയായ ഓപ്പണര്‍ രോഹിത് ശര്‍മയാണ് പുറത്തായത്. 49 പന്തില്‍ രണ്ടു ഫോറും മൂന്നു സിക്‌സും സഹിതം 42 റണ്‍സെടുത്താണ് രോഹിത് പുറത്തായത്. ചാമിക കരുണരത്നെയ്ക്കാണ് വിക്കറ്റ്.
ഓപ്പണിങ് വിക്കറ്റില്‍ 92 പന്തില്‍ 95 റണ്‍സ് അടിച്ചുകൂട്ടി മികച്ച തുടക്കമാണ് രോഹിത് ഗില്‍ സഖ്യം ഇന്ത്യയ്ക്ക് സമ്മാനിച്ചത്. ആദ്യ പവര്‍പ്ലേയില്‍ ഓപ്പണര്‍മാര്‍ ചേര്‍ന്ന് 75 റണ്‍സെടുത്തു.
എട്ടാം ഓവറിലാണ് ഇന്ത്യ 50 കടന്നത്. 15.5 ഓവറില്‍ ഇന്ത്യ 100 കടന്നു.