/kalakaumudi/media/post_banners/f8a136e109baa753dd75d8b25924f4f97ff8dc4f4100b186ab1040b7aaf81a0e.jpg)
ഗയാന: വെസ്റ്റ് ഇന്‍ഡീസിന് എതിരായ രണ്ടാം ടി20യില്‍ ടോസ് നേടിയ ഇന്ത്യന്‍ നായകന്‍ ഹാര്‍ദിക് പാണ്ഡ്യ ബാറ്റിംഗ് തെരഞ്ഞെടുത്തു. നെറ്റ്സിലെ പരിശീലനത്തിനിടെ പരിക്കേറ്റ കുല്‍ദീപ് യാദവിന് പകരം സ്പിന്നര്‍ രവി ബിഷ്ണോയി ടീമിലെത്തി. ഓപ്പണര്‍ ഇഷാന്‍ കിഷനെ നിലനിര്‍ത്തി.
വിന്‍ഡീസ് പ്ലേയിംഗ് ഇലവനില്‍ മാറ്റമില്ല. ട്രിനിഡാഡില്‍ നടന്ന ആദ്യ ട്വന്റി 20 യില്‍ ടീം ഇന്ത്യ 4 റണ്‍സിന് പരാജയപ്പെട്ടിരുന്നു.
പ്ലേയിംഗ് ഇലവനുകള്‍
ഇന്ത്യ: ശുഭ്മാന്‍ ഗില്‍, ഇഷാന്‍ കിഷന്‍(വിക്കറ്റ് കീപ്പര്‍), സൂര്യകുമാര്‍ യാദവ്, തിലക് വര്‍മ്മ, ഹാര്‍ദിക് പാണ്ഡ്യ(ക്യാപ്റ്റന്‍), സഞ്ജു സാംസണ്‍, അക്സര്‍ പട്ടേല്‍, രവി ബിഷ്ണോയി, യുസ്വേന്ദ്ര ചാഹല്‍, അര്‍ഷ്ദീപ് സിംഗ്, മുകേഷ് കുമാര്‍.
വെസ്റ്റ് ഇന്‍ഡീസ്: കെയ്ല്‍ മെയേഴ്സ്, ബ്രാണ്ടന്‍ കിംഗ്, ജോണ്‍സണ്‍ ചാള്‍സ്, നിക്കോളാസ് പുരാന്‍(വിക്കറ്റ് കീപ്പര്‍), ഷിമ്രോന്‍ ഹെറ്റ്മെയര്‍, റോവ്മാന്‍ പവല്‍(ക്യാപ്റ്റന്‍), ജേസന്‍ ഹോള്‍ഡര്‍, റൊമാരിയോ ഷെഫേര്‍ഡ്, അക്കീല്‍ ഹൊസൈന്‍, അല്‍സാരി ജോസഫ്, ഒബെഡ് മക്കോയ്.