വിന്‍ഡീസ് തകര്‍ന്നടിഞ്ഞു; ഇന്ത്യയ്ക്ക് 115 റണ്‍സ് വിജയലക്ഷ്യം

വെസ്റ്റിന്‍ഡീസിനെതിരായ ആദ്യ ഏകദിന മത്സരത്തില്‍ ഇന്ത്യയ്ക്ക് 115 റണ്‍സ് വിജലയക്ഷ്യം. ആദ്യം ബാറ്റു ചെയ്ത വിന്‍ഡീസ് 23 ഓവറില്‍ 114 റണ്‍സിനു പുറത്തായി.

author-image
Web Desk
New Update
വിന്‍ഡീസ് തകര്‍ന്നടിഞ്ഞു; ഇന്ത്യയ്ക്ക് 115 റണ്‍സ് വിജയലക്ഷ്യം

ബ്രിജ്ടൗണ്‍: വെസ്റ്റിന്‍ഡീസിനെതിരായ ആദ്യ ഏകദിന മത്സരത്തില്‍ ഇന്ത്യയ്ക്ക് 115 റണ്‍സ് വിജലയക്ഷ്യം. ആദ്യം ബാറ്റു ചെയ്ത വിന്‍ഡീസ് 23 ഓവറില്‍ 114 റണ്‍സിനു പുറത്തായി.

ടോസ് നേടിയ ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ ബോളിംദ് തിരഞ്ഞെടുത്തു. കുല്‍ദീപ് യാദവ് നാല് വിക്കറ്റ് വീഴ്ത്തി. മൂന്നു വിക്കറ്റ് വീഴ്ത്തിയ രവീന്ദ്ര ജഡേജ, ഓരോ വിക്കറ്റ് വീതം വീഴ്ത്തിയ ഹാര്‍ദിക് പാണ്ഡ്യ, ഷാര്‍ദുല്‍ ഠാക്കൂര്‍, അരങ്ങേറ്റക്കാരന്‍ മുകേഷ് കുമാര്‍ എന്നിവരാണ് വിന്‍ഡീസിനെ വരിഞ്ഞുകെട്ടിയത്.

ഹോപ് ഉള്‍പ്പെടെ നാലു പേര്‍ മാത്രമാണ് വിന്‍ഡീസ് നിരയില്‍ രണ്ടക്കം കടന്നത്. ബ്രാണ്ടന്‍ കിങ് (23 പന്തില്‍ 17) അലിക് അത്താനസ് (18 പന്തില്‍ 22), ഷിമ്രോണ്‍ ഹെറ്റ്‌മെയര്‍ (19 പന്തില്‍ 11), റൂവ്മന്‍ പവല്‍ (4 പന്തില്‍ 4), റൊമാരിയോ ഷെഫേര്‍ഡ് (പൂജ്യം), യാന്നിക് കാരിയ (9 പന്തില്‍ 3), ഡൊമിനിക് ഡ്രേക്‌സ് (5 പന്തില്‍ 3), ജയ്‌ഡെന്‍ സീല്‍സ് (പൂജ്യം), ഗുദാകേശ് മോത്തി (0*) എന്നിങ്ങനെയാണ് മറ്റു വിന്‍ഡീസ് ബാറ്റര്‍മാരുടെ സ്‌കോറുകള്‍.

india cricket West Indies sports news