തിലക് വര്‍മയ്ക്ക് അര്‍ധ സെഞ്ച്വറി; വിന്‍ഡീസിന് 153 റണ്‍സ് വിജയലക്ഷ്യം

ണ്ടാം ടി20യില്‍ വെസ്റ്റ് ഇന്‍ഡീസിന് മുന്നില്‍ 153 റണ്‍സ് വിജയലക്ഷ്യം ഉയര്‍ത്തി ഇന്ത്യ. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത 20 ഓവറില്‍ 7 വിക്കറ്റിന് 152 റണ്‍സെടുത്തു.

author-image
Web Desk
New Update
തിലക് വര്‍മയ്ക്ക് അര്‍ധ സെഞ്ച്വറി; വിന്‍ഡീസിന് 153 റണ്‍സ് വിജയലക്ഷ്യം

ഗയാന: രണ്ടാം ടി20യില്‍ വെസ്റ്റ് ഇന്‍ഡീസിന് മുന്നില്‍ 153 റണ്‍സ് വിജയലക്ഷ്യം ഉയര്‍ത്തി ഇന്ത്യ. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത 20 ഓവറില്‍ 7 വിക്കറ്റിന് 152 റണ്‍സെടുത്തു.

തിലക് വര്‍മ്മ അര്‍ധസെഞ്ചുറി നേടി. എന്നാല്‍, മലയാളി താരം സഞ്ജു സാംസണ്‍ തിളങ്ങിയില്ല.

ടോസ് നേടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യക്ക് തുടക്കത്തിലെ അടിതെറ്റി. അല്‍സാരി ജോസഫ് എറിഞ്ഞ മൂന്നാം ഓവറിലെ നാലാം പന്തില്‍ സിക്സര്‍ പറത്തിയ ഓപ്പണര്‍ ശുഭ്മാന്‍ ഗില്‍ തൊട്ടടുത്ത ബോളില്‍ കൂറ്റനടിക്ക് ശ്രമിച്ച് ഷിമ്രോന്‍ ഹെറ്റ്മെയറുടെ കൈകളില്‍ ബോള്‍ എത്തിച്ചു. 9 പന്തില്‍ 7 റണ്‍സേ ഗില്ലിനുള്ളൂ.

തൊട്ടടുത്ത ഒബെഡ് മക്കോയിയുടെ ഓവറില്‍ ഇല്ലാത്ത റണ്ണിനായി ഓടിയ സൂര്യകുമാര്‍ യാദവ് (3 പന്തില്‍ 1) കെയ്ല്‍ മെയേഴ്സിന്റെ നേരിട്ടുള്ള ത്രോയില്‍ റണ്ണൗട്ടായി.

West Indies india t20