/kalakaumudi/media/post_banners/f89663673556bcaac1fd4b0ddfd0693701b7e422bebc0ee012e979de07e15d7a.jpg)
ഫ്ളോറിഡ: വെസ്റ്റ് ഇന്‍ഡീസിനെതിരെ അഞ്ചാം ടി20യില്‍ ഇന്ത്യയ്ക്ക് ടോസ്. ഇന്ത്യന്‍ ക്യാപ്റ്റന്‍ ഹാര്‍ദിക് പാണ്ഡ്യ ബാറ്റിംഗ് തിരഞ്ഞെടുത്തു.
അഞ്ച് മത്സരങ്ങളുടെ പരമ്പരയില്‍ ഇരുവരും 2-2 ന് ഒപ്പമാണ്. ആദ്യ രണ്ട് ടി20 മത്സരങ്ങളും വിന്‍ഡീസ് ജയിച്ചപ്പോല്‍ മൂന്നും നാലും ഏകദിനങ്ങള്‍ ഇന്ത്യ സ്വന്തമാക്കി. ഇന്ന് ജയിക്കുന്നുവര്‍ക്ക് പരമ്പര നേടാം.
നാലാം ടി20 കളിച്ച ടീമില്‍ നിന്ന് മാറ്റമൊന്നുമില്ലാതെയാണ് ഇന്ത്യ ഇറങ്ങുന്നത്. വിന്‍ഡീസ് ഒരു മാറ്റം വരുത്തി. അല്‍സാരി ജോസഫ് ടീമില്‍ തിരിച്ചെത്തിയപ്പോള്‍, ഒബെദ് മക്കോയ് പുറത്തായി.
ഇന്ത്യന്‍ ടീം: യശസ്വി ജയ്സ്വാള്‍, ശുഭ്മാന്‍ ഗില്‍, സൂര്യകുമാര്‍ യാദവ്, തിലക് വര്‍മ്മ, ഹാര്‍ദിക് പാണ്ഡ്യ (ക്യാപ്റ്റന്‍), സഞ്ജു സാംസണ്‍, അക്സര്‍ പട്ടേല്‍, കുല്‍ദീപ് യാദവ്, അര്‍ഷ്ദീപ് സിംഗ്, രവി ബിഷ്ണോയി, മുകേഷ് കുമാര്‍.
വെസ്റ്റ് ഇന്‍ഡീസ്: ബ്രന്‍ഡന്‍ കിംഗ്, കെയ്ല്‍ മയേഴ്സ്, ഷായ് ഹോപ്, നിക്കോളാസ് പുരാന്‍, റോവ്മാന്‍ പവല്‍, ഷിംറോണ്‍ ഹെറ്റ്മെയര്‍, ജേസണ്‍ ഹോള്‍ഡര്‍, റോസ്റ്റണ്‍ ചേസ്, റൊമാരിയോ ഷെഫേര്‍ഡ്, അകെയ്ല്‍ ഹുസൈന്‍, അല്‍സാരി ജോസഫ്.