തിളങ്ങിയത് സൂര്യകുമാര്‍ യാദവ് മാത്രം; വിന്‍ഡീസിന് 166 റണ്‍സ് വിജലക്ഷ്യം

വിന്‍ഡീസിനെതിരെ അവസാന ടി20യില്‍ ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ഇന്ത്യ നിശ്ചിത ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 166 റണ്‍സ് നേടി.

author-image
Web Desk
New Update
തിളങ്ങിയത് സൂര്യകുമാര്‍ യാദവ് മാത്രം; വിന്‍ഡീസിന് 166 റണ്‍സ് വിജലക്ഷ്യം

ഫ്ളോറിഡ: വിന്‍ഡീസിനെതിരെ അവസാന ടി20യില്‍ ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ഇന്ത്യ നിശ്ചിത ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 165 റണ്‍സ് നേടി. 45 പന്തില്‍ 61 റണ്‍സ് നേടിയ സൂര്യകുമാര്‍ യാദവാണ് ഇന്ത്യയുടെ ടോപ് സ്‌കോറര്‍.

റൊമാരിയോ ഷെഫേര്‍ഡ് നാല് വിക്കറ്റ് വീഴ്ത്തി. അകെയ്ല്‍ ഹുസൈന്‍, ജേസണ്‍ ഹോള്‍ഡര്‍ എന്നിവര്‍ക്ക് രണ്ട് വിക്കറ്റ് വീതമുണ്ട്.

ഇന്ത്യന്‍ ടീം: യശസ്വി ജയ്സ്വാള്‍, ശുഭ്മാന്‍ ഗില്‍, സൂര്യകുമാര്‍ യാദവ്, തിലക് വര്‍മ്മ, ഹാര്‍ദിക് പാണ്ഡ്യ (ക്യാപ്റ്റന്‍), സഞ്ജു സാംസണ്‍, അക്സര്‍ പട്ടേല്‍, കുല്‍ദീപ് യാദവ്, അര്‍ഷ്ദീപ് സിംഗ്, രവി ബിഷ്ണോയി, മുകേഷ് കുമാര്‍.

വെസ്റ്റ് ഇന്‍ഡീസ്: ബ്രന്‍ഡന്‍ കിംഗ്, കെയ്ല്‍ മയേഴ്സ്, ഷായ് ഹോപ്, നിക്കോളാസ് പുരാന്‍, റോവ്മാന്‍ പവല്‍, ഷിംറോണ്‍ ഹെറ്റ്മെയര്‍, ജേസണ്‍ ഹോള്‍ഡര്‍, റോസ്റ്റണ്‍ ചേസ്, റൊമാരിയോ ഷെഫേര്‍ഡ്, അകെയ്ല്‍ ഹുസൈന്‍, അല്‍സാരി ജോസഫ്.

 

india cricket West Indies