/kalakaumudi/media/post_banners/4831df7f49e4e83973efdb5e8d71ff3cd99e4c931d56501d32728c04e41b2263.jpg)
റൂസോ: ഇന്ത്യ-വെസ്റ്റിന്‍ഡീസ് ആദ്യ ടെസ്റ്റില്‍ ടോസ് നേടിയ വെസ്റ്റിന്‍ഡീസ് ബാറ്റിങ് തിരഞ്ഞെടുത്തു. യശസ്വി ജയ്‌സ്വാള്‍, ഇഷാന്‍ കിഷന്‍ എന്നിവര്‍ ഇന്ത്യക്കായി അരങ്ങേറ്റം കുറിച്ചു. റൂസോയിലെ വിന്‍സര്‍ പാര്‍ക്കിലാണ് മത്സരം.
മുഹമ്മദ് സിറാജാണ് ഇന്ത്യന്‍ പേസ് പടയെ നയിക്കുന്നത്. ഒപ്പം ഷാര്‍ദൂല്‍ ഠാക്കൂര്‍, ജയ്‌ദേവ് ഉനദ്കട്ട്, നവ്ദീപ് സൈനി, മുകേഷ് കുമാര്‍ എന്നിവരുമുണ്ട്. സീനിയര്‍ താരങ്ങളായ ക്യാപ്റ്റന്‍ രോഹിത് ശര്‍മ, വൈസ് ക്യാപ്റ്റന്‍ അജിന്‍ക്യ രഹാനെ, വിരാട് കോലി എന്നിവര്‍ ഇന്ത്യന്‍ ബാറ്റിങ്ങിനു കരുത്തു പകരും.
ക്രെയ്ഗ് ബ്രാത്വെയ്റ്റ് നയിക്കുന്ന ടീമിന് ഇന്ത്യയെക്കാള്‍ പേസ് കരുത്തുണ്ട്. കെമര്‍ റോച്ച്, ഷാനണ്‍ ഗബ്രിയേല്‍, അല്‍സാരി ജോസഫ്, ജയ്‌സന്‍ ഹോള്‍ഡര്‍ എന്നിവരാണ് പ്രധാന ബോളര്‍മാര്‍.