വനിതാ ടി20: ഇന്ത്യയ്ക്ക് ടോസ്, ഇംഗ്ലണ്ടിനെ ബാറ്റിംഗിന് അയച്ചു

By Web Desk.06 12 2023

imran-azhar

 


മുംബൈ: ഇന്ത്യ-ഇംഗ്ലണ്ട് വനിതാ ടി20 പരമ്പരയിലെ ആദ്യ മത്സരത്തില്‍ ടോസ് നേടിയ ഇന്ത്യന്‍ ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗര്‍ ബൗളിംഗ് തെരഞ്ഞെടുത്തു. ശ്രേയങ്ക പാട്ടീലും സൈക ഇഷാകും ടീം ഇന്ത്യക്കായി ട്വി 20 അരങ്ങേറ്റം കുറിക്കുന്നു. മലയാളി താരം മിന്നു മണി പ്ലേയിംഗ് ഇലവനില്‍ സ്ഥാനംപിടിച്ചില്ല.

 


പ്ലേയിംഗ് ഇലവന്‍

 


ഇന്ത്യ: സ്മൃതി മന്ദാന, ഷെഫാലി വര്‍മ്മ, ജെമീമ റോഡ്രിഗസ്, ഹര്‍മന്‍പ്രീത് കൗര്‍ (ക്യാപ്റ്റന്‍), ദീപ്തി ശര്‍മ്മ, റിച്ച ഘോഷ് (വിക്കറ്റ് കീപ്പര്‍), ശ്രേയങ്ക പാട്ടീല്‍, കനക അഹൂജ, പൂജ വസ്‌ക്രകര്‍, രേണുക സിംഗ് താക്കൂര്‍, സൈക ഇഷാഖ്.

 

ഇംഗ്ലണ്ട്: ഡാനിയേല വ്യാറ്റ്, സോഫിയ ഡങ്ക്‌ലി, ആലിസ് ക്യാപ്സി, നാറ്റ് സൈവര്‍ ബ്രണ്ട്, ഹീത്തര്‍ നൈറ്റ് (ക്യാപ്റ്റന്‍), എമി ജോണ്‍സ് (വിക്കറ്റ് കീപ്പര്‍), ഫ്രയാ കെംപ്, സോഫീ എക്കിള്‍സ്റ്റണ്‍, സാറ ഗ്ലെന്‍, ലോറന്‍ ബെല്‍, മഹിക ഗൗര്‍.

 

 

OTHER SECTIONS