വിന്‍ഡീസിനെ പൂട്ടിക്കെട്ടി; ഇന്ത്യയ്ക്ക് 200 റണ്‍സ് വിജയം; പരമ്പരയും

വെസ്റ്റിന്‍ഡീസിനെതിരായ മൂന്നാം ഏകദിന മത്സരത്തില്‍ ഇന്ത്യയ്ക്ക് 200 റണ്‍സ് ജയം. ഈ വിജയത്തോടെ മൂന്നു മത്സരങ്ങളുള്ള പരമ്പര ഇന്ത്യ 2-1 ന് സ്വന്തമാക്കി.

author-image
Web Desk
New Update
വിന്‍ഡീസിനെ പൂട്ടിക്കെട്ടി; ഇന്ത്യയ്ക്ക് 200 റണ്‍സ് വിജയം; പരമ്പരയും

ട്രിനിഡാഡ്: വെസ്റ്റിന്‍ഡീസിനെതിരായ മൂന്നാം ഏകദിന മത്സരത്തില്‍ ഇന്ത്യയ്ക്ക് 200 റണ്‍സ് ജയം. ഈ വിജയത്തോടെ മൂന്നു മത്സരങ്ങളുള്ള പരമ്പര ഇന്ത്യ 2-1 ന് സ്വന്തമാക്കി.

ടോസ് നേടിയ വിന്‍ഡീസ് ബാറ്റിങ്ങിന് അയച്ച ഇന്ത്യയ്ക്കു മികച്ച തുടക്കമാണ് ഓപ്പണര്‍മാരായ ഇഷന്‍ കിഷനും (77) ശുഭ്മന്‍ ഗില്ലും (85) ചേര്‍ന്നു സമ്മാനിച്ചത്. ഒന്നാം വിക്കറ്റില്‍ 19.4 ഓവറില്‍ 143 റണ്‍സ് ഇരുവരും ചേര്‍ന്നു നേടി.

മൂന്നാം നമ്പറില്‍ എത്തിയ ഋതുരാജ് ഗെയ്ക്വാദ് (8) നിരാശപ്പെടുത്തി. എന്നാല്‍, നാലാം നമ്പറില്‍ ബാറ്റിങ്ങിനിറങ്ങിയ മലയാളി താരം സഞ്ജു സാംസണ്‍ (51) മികച്ച പ്രകടനം പുറത്തെടുത്തു. 41 പന്തില്‍ 4 സിക്‌സും 2 ഫോറും അടങ്ങുന്നതാണ് സഞ്ജുവിന്റെ ഇന്നിങ്‌സ്. 52 പന്തില്‍ പുറത്താകാതെ ക്യാപ്റ്റന്‍ ഹാര്‍ദിക് പാണ്ഡ്യ 70 റണ്‍സ് നേടി.

 

cricket West Indies sports india