സമ്പൂര്‍ണ ആധിപത്യം! ഹോക്കിയില്‍ ഇന്ത്യയ്ക്ക് സ്വര്‍ണം

ഫൈനലില്‍ ജപ്പാനെ ഒന്നിനെതിരെ അഞ്ച് ഗോളിന് പരാജയപ്പെടുത്തി ഏഷ്യന്‍ ഗെയിംസ് ഹോക്കിയില്‍ ഇന്ത്യക്ക് സ്വര്‍ണം. ഇന്ത്യയ്ക്കുവേണ്ടി നായകന്‍ ഹര്‍മ്മന്‍പ്രീത് സിംഗ് രണ്ടും മന്‍പ്രീത് സിംഗ്, അമിത് രോഹിദാസ്, അഭിഷേക് എന്നിവര്‍ ഓരോ ഗോളം നേടി.

author-image
Web Desk
New Update
സമ്പൂര്‍ണ ആധിപത്യം! ഹോക്കിയില്‍ ഇന്ത്യയ്ക്ക് സ്വര്‍ണം

 

 

ഹാങ്ചൗ: ഫൈനലില്‍ ജപ്പാനെ ഒന്നിനെതിരെ അഞ്ച് ഗോളിന് പരാജയപ്പെടുത്തി ഏഷ്യന്‍ ഗെയിംസ് ഹോക്കിയില്‍ ഇന്ത്യക്ക് സ്വര്‍ണം. ഇന്ത്യയ്ക്കുവേണ്ടി നായകന്‍ ഹര്‍മ്മന്‍പ്രീത് സിംഗ് രണ്ടും മന്‍പ്രീത് സിംഗ്, അമിത് രോഹിദാസ്, അഭിഷേക് എന്നിവര്‍ ഓരോ ഗോളും നേടി. ഗോള്‍ രഹിത സമനിലയില്‍ ആദ്യ ക്വാര്‍ട്ടര്‍ പിന്നിട്ടു. പിന്നീട് ഇന്ത്യ ആധിപത്യം നേടി.

മികച്ച പ്രകടനം പുറത്തെടുത്താണ് ഇന്ത്യ ഫൈനലില്‍ പ്രവേശിച്ചത്. ഉസ്‌ബെക്കിസ്ഥാനെയും സിംഗപ്പൂരിനെയും 16 ഗോളുകള്‍ക്കാണ് മുട്ടുകുത്തിച്ചത്.

പാകിസ്താനെതിരെ 10 ഉം ബംഗ്ലാദേശിനെതിരെ 12ഉം ഗോള്‍ നേടി. ജപ്പാനെ 4-2 ന് തളച്ചു. സെമിയില്‍ കൊറിയയെ 5-3 നാണ് തോല്‍പ്പിച്ചത്.

games asian games india japan asian games 2022