/kalakaumudi/media/post_banners/8c8b12d9e632d7a6a08cbef6e49b6ea750f5649943ba149759aa21ae048f66c4.jpg)
ഡൽഹി: ലോകകപ്പിന്റെ രണ്ടാം മത്സരത്തില്‍ ടോസ് നേടിയ അഫ്ഗാനിസ്ഥാൻ ബാറ്റിംഗ് തിരഞ്ഞെടുത്തു.ഓസ്ട്രേലിയക്കെതിരെ കളിച്ച ടീമിൽ ഇന്ത്യ ഒരു മാറ്റം വരുത്തിയിട്ടുണ്ട്, സ്പിന്നര്‍ ആര്‍ അശ്വിന് പകരമായി പേസര്‍ ഷാര്‍ദ്ദുല്‍ താക്കൂറായിരിക്കും അഫ്ഗാനെതിരെ പ്ലെയിങ് ഇലവനിൽ കളിക്കുക. മുഹമ്മദ് ഷമിക്ക് പ്ലേയിംഗ് ഇലവനില്‍ ഇടമില്ല.
ആദ്യ മത്സരത്തില്‍ ബംഗ്ലാദേശിനോട് കനത്ത തോല്‍വി വഴങ്ങിയാണ് അഫ്ഗാന്‍ വരുന്നത്. എന്നാല്‍ ആദ്യ മത്സരത്തില്‍ ഓസ്ട്രേലിയക്കെതിരെ പൊരുതി ജയിച്ചാണ് ഇന്ത്യ വരുന്നത്. അഫ്ഗാനിസ്ഥാന്‍ ടീമിൽ മാറ്റങ്ങളൊന്നുമില്ല.