ഇന്ത്യന്‍ കബഡി പരിശീലകന്‍ ഫിലിപ്പീന്‍സില്‍ വെടിയേറ്റു മരിച്ചു

പഞ്ചാബിലെ മോഗയില്‍ നിന്നുള്ള ഇന്ത്യന്‍ കബഡി പരിശീലകന്‍ ഫിലിപ്പീന്‍സില്‍ വെടിയേറ്റു മരിച്ചു.

author-image
Shyma Mohan
New Update
ഇന്ത്യന്‍ കബഡി പരിശീലകന്‍ ഫിലിപ്പീന്‍സില്‍ വെടിയേറ്റു മരിച്ചു

ന്യൂഡല്‍ഹി: പഞ്ചാബിലെ മോഗയില്‍ നിന്നുള്ള ഇന്ത്യന്‍ കബഡി പരിശീലകന്‍ ഫിലിപ്പീന്‍സില്‍ വെടിയേറ്റു മരിച്ചു. ഗുര്‍പ്രീത് സിംഗ് ജിന്ദ്രു ചൊവ്വാഴ്ച മനിലയില്‍ വെടിയേറ്റ് മരിച്ചതായി പോലീസ് അറിയിച്ചു.

നാലുവര്‍ഷം മുന്‍പാണ് ഗുര്‍പ്രീത് സിംഗ് ജിന്ദ്രു ഉപജീവനത്തിനായി ഫിലിപ്പീന്‍സിലേക്ക് പോയത്. ജോലി കഴിഞ്ഞ് മടങ്ങിയെത്തിയ ഗുര്‍പ്രീതിന്റെ വീട്ടില്‍ അതിക്രമിച്ച് കയറി തലയ്ക്ക് വെടിവെച്ച് കൊലപ്പെടുത്തുകയായിരുന്നു. അക്രമികളെ ഇതുവരെ കണ്ടെത്താനായിട്ടില്ല.

Indian Kabaddi Coach