ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മ റെക്കോർഡ് നേടി പുറത്തായി

ലോകകപ്പിൽ ഏറ്റവും കൂടുതൽ സിക്സുകൾ എന്ന റെക്കോർഡ് സ്വന്തമാക്കി ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ. ന്യൂസീലൻഡിനെതിരായ സെമി ഫൈനൽ മത്സരത്തിലാണ് രോഹിത് 50 സിക്സുകൾ പൂർത്തിയാക്കിയത്.

author-image
Hiba
New Update
ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മ റെക്കോർഡ് നേടി പുറത്തായി

മുംബൈ: ലോകകപ്പിൽ ഏറ്റവും കൂടുതൽ സിക്സുകൾ എന്ന റെക്കോർഡ് സ്വന്തമാക്കി ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ. ന്യൂസീലൻഡിനെതിരായ സെമി ഫൈനൽ മത്സരത്തിലാണ് രോഹിത് 50 സിക്സുകൾ പൂർത്തിയാക്കിയത്.

27 ഇന്നിങ്സുകളിൽ നിന്നാണ് രോഹിത്തിന്റെ നേട്ടം. 34 ഇന്നിങ്സുകളിൽ 49 സിക്സുകൾ അടിച്ച വെസ്റ്റിൻഡീസ് മുൻ താരം ക്രിസ് ഗെയ്‍ലിനെയാണ് രോഹിത് ശർമ പിന്നിലാക്കിയത്.

ലോകകപ്പിൽ 1,500 റൺസും രോഹിത് സെമി ഫൈനൽ പോരാട്ടത്തിൽ പിന്നിട്ടു. മത്സരത്തിൽ 29 പന്തുകൾ നേരിട്ട താരം 47 റൺസെടുത്തു പുറത്തായി. ടിം സൗത്തിയുടെ പന്തിൽ കെയ്ൻ വില്യംസൻ ക്യാച്ചെടുത്താണ് രോഹിത്തിന്റെ പുറത്താകൽ.

മത്സരം 15 ഓവറുകൾ പിന്നിടുമ്പോൾ ഒരു വിക്കറ്റ് നഷ്ടത്തിൽ 118 റൺസെന്ന നിലയിലാണ് ഇന്ത്യ. അർധ സെഞ്ചറിയുമായി ശുഭ്മൻ ഗില്ലും (44 പന്തിൽ 52), വിരാട് കോലിയുമാണ് (17 പന്തിൽ 16 റൺസ്) ക്രീസിൽ.

 
record rohit sharma icc world cup india vs newzealand