ഇന്ത്യന്‍ സ്ട്രീറ്റ് പ്രീമിയര്‍ ലീഗ്; ഹൈദരാബാദ് ടീമിന്റെ ഉടമ റാം ചരണ്‍

ഇന്ത്യന്‍ സ്ട്രീറ്റ് പ്രീമിയര്‍ ലീഗ്(ഐഎസ്പിഎല്‍) ഹൈദരാബാദില്‍ സജ്ജീകരിച്ച ടെന്നീസ് ബോള്‍ ടി10 ക്രിക്കറ്റ് ടൂര്‍ണമെന്റിന്റെ ഉടമയായ് ഗ്ലോബല്‍ സ്റ്റാര്‍ റാം ചരണ്‍ സ്ഥാനമേറ്റു.

author-image
webdesk
New Update
ഇന്ത്യന്‍ സ്ട്രീറ്റ് പ്രീമിയര്‍ ലീഗ്; ഹൈദരാബാദ് ടീമിന്റെ ഉടമ റാം ചരണ്‍

 

ഇന്ത്യന്‍ സ്ട്രീറ്റ് പ്രീമിയര്‍ ലീഗ്(ഐഎസ്പിഎല്‍) ഹൈദരാബാദില്‍ സജ്ജീകരിച്ച ടെന്നീസ് ബോള്‍ ടി10 ക്രിക്കറ്റ് ടൂര്‍ണമെന്റിന്റെ ഉടമയായ് ഗ്ലോബല്‍ സ്റ്റാര്‍ റാം ചരണ്‍ സ്ഥാനമേറ്റു. പ്രഖ്യാപനത്തിലൂടെ അക്ഷയ് കുമാര്‍ (ശ്രീനഗര്‍), ഹൃത്വിക് റോഷന്‍ (ബെംഗളൂരു), അമിതാഭ് ബച്ചന്‍ (മുംബൈ), തുടങ്ങിയ ടീം ഉടമസ്ഥതയിലേക്ക് കടന്ന ബോളിവുഡ് സൂപ്പര്‍സ്റ്റാറുകളുടെ പട്ടികയിലേക്ക് റാം ചരണിന്റെ പേര് കൂടി ചേര്‍ക്കപ്പെട്ടു.

ഹൈദരാബാദ്, മുംബൈ, ബംഗളൂരു, ചെന്നൈ, കൊല്‍ക്കത്ത, ശ്രീനഗര്‍ (ജമ്മു കശ്മീര്‍). എന്നിങ്ങനെ 6 മത്സര ടീമുകള്‍ക്കിടയില്‍ 19 മത്സരങ്ങളുടെ മിന്നുന്ന ശേഖരമാണ് ഐഎസ്പിഎല്‍. 2024 മാര്‍ച്ച് 2 മുതല്‍ മാര്‍ച്ച് 9 വരെ നീളുന്ന ഐഎസ്പിഎല്‍ ഉദ്ഘാടനം മുംബൈ നഗരത്തിലെ ക്രിക്കറ്റ് പ്രേമികളുടെ മനം കവരും.

ക്രിക്കറ്റ് വിനോദത്തെ പുനര്‍നിര്‍വചിക്കുമെന്ന് വാഗ്ദാനം ചെയ്യുന്ന അതുല്യമായ സംരംഭമായ ഐഎസ്പിഎല്ലിന്റെ ഭാഗമാകാന്‍ കഴിഞ്ഞതില്‍ ഞാന്‍ സന്തുഷ്ടനാണ്. ഹൈദരാബാദ് എല്ലായ്‌പ്പോഴും അസാധാരണമായ ക്രിക്കറ്റ് പ്രതിഭകളുടെ കേന്ദ്രമാണ്. ഞങ്ങളുടെ പ്രാദേശിക കളിക്കാര്‍ക്ക് ദേശീയ വേദിയില്‍ തിളങ്ങാന്‍ ഈ ലീഗ് ഒരു മികച്ച വേദി നല്‍കുന്നു. ഹൈദരാബാദ് ടീമിനെ നയിക്കാനും നഗരത്തിന്റെ ക്രിക്കറ്റ് കഴിവ് ഈ മഹത്തായ പ്ലാറ്റ്ഫോമില്‍ വികസിക്കുന്നത് കാണാനും ഞാന്‍ ആവേശത്തിലാണ്.' ഇന്ത്യന്‍ സ്ട്രീറ്റ് പ്രീമിയര്‍ ലീഗുമായുള്ള ബന്ധത്തില്‍ തന്റെ ആവേശം പ്രകടിപ്പിച്ചുകൊണ്ട് രാം ചരണ്‍ പറഞ്ഞു.

cricket movie new update Latest News ramcharan ISPL