/kalakaumudi/media/post_banners/141aa5b16e0c659429bae1a5f63fd33fe411851ce1cdcb9d79a50c144ae16256.jpg)
ചെന്നൈ : ലോകകപ്പ് ആദ്യ മത്സരത്തിന്റെ വിജയത്തിന് ശേഷം ഇന്ത്യൻ ടീമിന് ആശങ്ക ഉയർത്തി വൈസ് ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യയ്ക്ക് പരു ക്ക്. ഇന്നലത്തെ മത്സരത്തിനിടെ കൈവിരലുകൾക്കാണ് പരുക്കേറ്റത്. പരുക്ക് ഗുരുതരമല്ലെങ്കിലും ആശങ്ക പൂർണമായും വിട്ടുമാറിയിട്ടില്ല.
നെറ്റ്സിലെ പരിശീലനത്തിനിടെ കഴിഞ്ഞ ദിവസം പാണ്ഡ്യയുടെ വിരലിൽ ബോൾ കൊണ്ട് പരുക്കേറ്റിരുന്നു. അത് കൂടാതെ ഞായറാഴ്ച നടന്ന ഇന്ത്യ ഓസ്‌ട്രേലിയ മത്സരത്തിനിടയിലും വീണ്ടും കൈവിരലുകൾക്കു പരിക്കേറ്റു. വിരലിൽ ക്യാപ് ഇട്ടുകൊണ്ടായിരുന്നു ഇന്നലെ പാണ്ഡ്യ മത്സരത്തിനിറങ്ങിയത്.
ഡെങ്കിപ്പനി ബാധിച്ച ഓപ്പണർ ശുഭ്മൻ ഗില്ലിന്റെ ആരോഗ്യനിലയെ പറ്റി ടീം ഔദ്യോഗിക വിശദീകരണം ഇതുവരെ നൽകിയിട്ടില്ല. ഞായറാഴ്ച ഗിൽ ടീമിനൊപ്പം ഗ്രൗണ്ടിലേക്ക് വന്നില്ല. ഗില്ലിന് ഒരാഴ്ചയെങ്കിലും വിശ്രമം വേണ്ടിവരുമെന്നാണ് വിവരം.