അണ്ടര്‍ 19 ലോക കിരീടം നടിയ ഇന്ത്യന്‍ വനിതാ ടീമിന് അഞ്ചു കോടി പാരിതോഷികം

ദക്ഷിണാഫ്രിക്കയില്‍ നടന്ന ടൂര്‍ണമെന്റിന്റെ ഫൈനലില്‍ ഇംഗ്ലണ്ടിനെ തോല്‍പ്പിച്ചാണ് ഷഫാലി വര്‍മയുടെ നേതൃത്വത്തിലുള്ള ഇന്ത്യന്‍ ടീം കിരീടം നേടിയത്.

author-image
parvathyanoop
New Update
അണ്ടര്‍ 19 ലോക കിരീടം നടിയ ഇന്ത്യന്‍ വനിതാ ടീമിന് അഞ്ചു കോടി പാരിതോഷികം

ന്യൂഡല്‍ഹി: അണ്ടര്‍ 19 ലോക കിരീടം നേടിയ ഇന്ത്യന്‍ വനിതാ ടീമിന് ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡ് അഞ്ചു കോടി രൂപ പാരിതോഷികം പ്രഖ്യാപിച്ചു.

ടീം അംഗങ്ങള്‍ക്കും സപ്പോര്‍ട്ടിങ് സ്റ്റാഫിനുമായി അഞ്ചു കോടി രൂപ പാരിതോഷികം നല്‍കുമെന്ന് ഷാ അറിയിച്ചു.ബിസിസിഐ സെക്രട്ടറി ജയ് ഷാ ട്വിറ്ററിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.

അഹമ്മദാബാദ് നരേന്ദ്ര മോദി സ്റ്റേഡിയത്തിലാണ് ഈ വിജയാഘോഷങ്ങള്‍ നടക്കുന്നത്.ദക്ഷിണാഫ്രിക്കയില്‍ നടന്ന ടൂര്‍ണമെന്റിന്റെ ഫൈനലില്‍ ഇംഗ്ലണ്ടിനെ തോല്‍പ്പിച്ചാണ് ഷഫാലി വര്‍മയുടെ നേതൃത്വത്തിലുള്ള ഇന്ത്യന്‍ ടീം കിരീടം നേടിയത്.

womens cricket under 19 bcci