രേണുക സിംഗ് ഐസിസി എമേര്‍ജിംഗ് താരം

ഇന്ത്യന്‍ പേസര്‍ രേണുക സിംഗിനെ കഴിഞ്ഞ വര്‍ഷത്തെ ഐസിസി എമേര്‍ജിംഗ് വനിതാ ക്രിക്കറ്റര്‍ ഓഫ് ദി ഇയര്‍ ആയി തിരഞ്ഞെടുത്തു.

author-image
Shyma Mohan
New Update
രേണുക സിംഗ് ഐസിസി എമേര്‍ജിംഗ് താരം

ദുബായ്: ഇന്ത്യന്‍ പേസര്‍ രേണുക സിംഗിനെ കഴിഞ്ഞ വര്‍ഷത്തെ ഐസിസി എമേര്‍ജിംഗ് വനിതാ ക്രിക്കറ്റര്‍ ഓഫ് ദി ഇയര്‍ ആയി തിരഞ്ഞെടുത്തു.

ഇന്ത്യയുടെ തന്നെ യാസ്തിക ഭാട്ട്യ, ഓസ്‌ട്രേലിയന്‍ താരം ഡാര്‍സീ ബ്രൗണ്‍, ഇംഗ്ലണ്ടിന്റെ അലീസ് കാപ്സി എന്നിവരെ മറികടന്നാണ് രേണുക സിംഗ് 2022ലെ എമേര്‍ജിംഗ് താരമായത്.

കഴിഞ്ഞ വര്‍ഷം 29 രാജ്യാന്തര മത്സരങ്ങളില്‍ നിന്നായി 40 വിക്കറ്റുകളാണ് 26കാരിയായ രേണുക സിംഗ് സ്വന്തമാക്കിയത്. 2022ല്‍ മികച്ച പേസും സ്വിങ്ങുമായി അമ്പരപ്പിച്ച രേണുക സിംഗ് 4.62 ശരാശരിയില്‍ 18 ഏകദിന വിക്കറ്റും 6.50 ഇക്കോണമിയില്‍ 22 രാജ്യാന്തര ട്വന്റി 20 വിക്കറ്റുകളും നേടിയിരുന്നു. 

ഏകദിന ഫോര്‍മാറ്റില്‍ വെറും 14.88 ശരാശരിയിലാണ് രേണുക 18 വിക്കറ്റുകള്‍ പിഴുതത്. ഇതില്‍ എട്ട് വിക്കറ്റ് ഇംഗ്ലണ്ടിനെതിരായ രണ്ട് മത്സരങ്ങളില്‍ നിന്നായിരുന്നു. ശ്രീലങ്കയ്ക്ക് എതിരായ പരമ്പരയില്‍ ഏഴ് പേരെ പുറത്താക്കി. ഓസ്‌ട്രേലിയക്കെതിരെ ഏഴ് ട്വിന്റി20 മത്സരങ്ങളില്‍ എട്ട് വിക്കറ്റ് പേരിലാക്കി.

ICC Emerging Womens Cricketer of the Year for 2022 Indian Pacer Renuka Singh