/kalakaumudi/media/post_banners/10d287eb1a5eae12bc27ea80ee53ab19ad20f5ebd819ab64a6b1fb9f0b3cbd60.jpg)
ന്യൂഡൽഹി: ശ്രീലങ്കയുമായി നടന്ന ലോകക്കപ്പ് മത്സരത്തിൽ പരിക്കേറ്റ ബംഗ്ലാദേശ് ക്യാപ്റ്റൻ ഷാക്കിബ് അൽ ഹസ്സൻ ഏകദിന ക്രിക്കറ്റ് ലോകകപ്പിൽ നിന്ന് പുറത്തായി.
അവസാന മത്സരത്തിൽ ഓസ്ട്രേലിയ ക്കെതിരെ ഇദ്ദേഹം കളിക്കില്ല. 11ന് പുണെയിലാണ് മത്സരം. സെമി കാണാതെ നേരത്തേ ബംഗ്ലാദേശ് പുറത്തായിരുന്നു.
തിങ്കളാഴ്ച ശ്രീലങ്കയ്ക്കെതിരെ ബംഗ്ലാദേശ് 3 വിക്കറ്റിന് വിജയിച്ച മത്സത്തിൽ ബാറ്റ് ചെയ്യുന്നതിനിടെയാണ് സ്റ്റാർ ഓൾറൗണ്ടറിന് ഇടതു കൈവിരലിന് പരിക്കേറ്റിരുന്നു. ടീമിൽ അനമുൾ ഹഖിനെ പകരക്കാരനായി ഉൾപ്പെടുത്തി.