അജയ്യം ഇന്ത്യ; 9 ഔട്ട് ഓഫ് 9

ലോകകപ്പ് ലീഗ് ഘട്ടത്തിലെ അവസാന മത്സരത്തില്‍ ഇന്ത്യക്ക് മികച്ച വിജയം. നെതര്‍ലന്റ്‌സിനെ 160 റണ്‍സിനാണ് ഇന്ത്യ തോല്‍പ്പിച്ചത്. ഇതോടെ ഇന്ത്യ ലീഗ് ഘട്ടം ഒമ്പതില്‍ ഒമ്പത് വിജയവുമായി അവസാനിപ്പിച്ചു.

author-image
Hiba
New Update
അജയ്യം ഇന്ത്യ; 9 ഔട്ട്  ഓഫ്  9

ബംഗലൂരൂ:ലോകകപ്പ് ലീഗ് ഘട്ടത്തിലെ അവസാന മത്സരത്തില്‍ ഇന്ത്യക്ക് മികച്ച വിജയം. നെതര്‍ലന്റ്‌സിനെ 160 റണ്‍സിനാണ് ഇന്ത്യ തോല്‍പ്പിച്ചത്. ഇതോടെ ഇന്ത്യ ലീഗ് ഘട്ടം ഒമ്പതില്‍ ഒമ്പത് വിജയവുമായി അവസാനിപ്പിച്ചു.

ഇന്ത്യ ഉയര്‍ത്തിയ 411 എന്ന വിജയ ലക്ഷ്യം പിന്തുടര്‍ന്ന നെതര്‍ലന്റ്‌സിന് 250 റണ്‍സ് എടുക്കാനെ ആയുള്ളൂ. ലോകകപ്പ് ക്രിക്കറ്റ് ചരിത്രത്തില്‍ രണ്ടു തവണ കിരീടം നേടിയെങ്കിലും ഒരുകളിപോലും തോല്‍ക്കാതെ ആ നേട്ടം സ്വന്തമാക്കാന്‍ ഇന്ത്യയ്ക്ക് ഇതുവരെ കഴിഞ്ഞിട്ടില്ല.

ഇക്കുറി സ്വന്തം മണ്ണില്‍ നടക്കുന്ന ലോകകപ്പില്‍ ഗ്രൂപ്പ് ഘട്ടം അവസാനിക്കുമ്പോള്‍ ഇന്ത്യ ആ നേട്ടം സ്വന്തമാക്കിയിരിക്കുകയാണ്. ഗ്രൂപ്പ് ഘട്ടത്തില്‍ ഒന്‍പതില്‍ ഒന്‍പത് കളിയും വിജയിച്ച ഇന്ത്യ ടൂര്‍ണമെന്റില്‍ പങ്കെടുത്ത എല്ലാ ടീമുകളേയും പരാജയപ്പെടുത്തിക്കഴിഞ്ഞു.

ഈ ലോകകപ്പില്‍ ഇതുവരെ പരാജയമറിയാത്ത ഓരേയൊരു ടീമും ഇന്ത്യ തന്നെ. ശ്രീലങ്കയും (1996) ഓസ്‌ട്രേലിയയും (2003) തുടർച്ചയായ എട്ട് മത്സരങ്ങൾ ലോകകപ്പിൽ ജയിച്ചിരുന്നു. ഇനി സെമിഫൈനല്‍-ഫൈനല്‍ മത്സരങ്ങള്‍ മാത്രമാണ് ഇന്ത്യക്ക് അവശേഷിക്കുന്നത്.

 
 
icc world cup unbeatable india