By Hiba.23 09 2023
കോഴിക്കോട്: ഇറാൻ ദേശീയ വനിതാ ഫുട്ബോൾ ടീം അംഗം സ്ട്രൈക്കർ ഹജർ ദബ്ബാഗി ഗോകുലം കേരള എഫ്സിയുമായി കരാറിലെത്തി. ഇറാൻ ദേശീയ ടീമിനായി 60 മത്സരങ്ങളിൽ നിന്ന് 24 ഗോളുകൾ നേടിയിട്ടുണ്ട് താരം.
ഇറാനിയൻ ക്ലബ് സെപഹാൻ എസ്ഫഹാനിൽ നിന്നാണ് ദബ്ബാഗി ഗോകുലത്തിലെത്തുന്നത്. നവംബർ 6ന് ആരംഭിക്കുന്ന എഎഫ്‌സി വനിതാ ക്ലബ് ചാംപ്യൻഷിപ്പിൽ ഹജർ ദബ്ബാഗി ഗോകുലത്തിനായി ഇറങ്ങും.
ദബ്ബാഗിയുടെ ആദ്യ വിദേശ ടീമുകുടിയാണ് ഗോകുലം.സെക്കൻഡ് സ്‌ട്രൈക്കർ, അറ്റാക്കിങ് മിഡ്‌ഫീൽഡർ എന്നീ റോളുകളിൽ മികവു പുലർത്താനും ദബ്ബാഗിക്ക് കഴിയും.