പ്രതിഷേധം, അപ്പീല്‍... ഒടുവില്‍ ജ്യോതി യാരാജിക്ക് വെള്ളി

നാടകീയ രംഗങ്ങള്‍ക്കൊടുവില്‍ വനിതാ 100 മീറ്റര്‍ ഹര്‍ഡിസില്‍ ഇന്ത്യന്‍ താരത്തിന് വെള്ളി. ഇന്ത്യയുടെ ജ്യോതി യാരാജിയാണ് വെള്ളി മെഡല്‍ പൊരുതി നേടിയത്.

author-image
Web Desk
New Update
പ്രതിഷേധം, അപ്പീല്‍... ഒടുവില്‍ ജ്യോതി യാരാജിക്ക് വെള്ളി

 

ഹാങ്‌ചോ: നാടകീയ രംഗങ്ങള്‍ക്കൊടുവില്‍ വനിതാ 100 മീറ്റര്‍ ഹര്‍ഡിസില്‍ ഇന്ത്യന്‍ താരത്തിന് വെള്ളി. ഇന്ത്യയുടെ ജ്യോതി യാരാജിയാണ് വെള്ളി മെഡല്‍ പൊരുതി നേടിയത്.

ചൈനീസ് താരം വു യാന്നി ഫൗള്‍ സ്റ്റാര്‍ട്ട് വരുത്തിയത് ടിവി ദൃശ്യങ്ങളിലൂടെ സ്റ്റേഡിയം മുഴുവന്‍ തെളിഞ്ഞു. എന്നാല്‍, ഒഫീഷ്യലുകള്‍ പുറത്താക്കാനൊരുങ്ങിയതോടെ ഇന്ത്യയുടെ ജ്യോതി യാരാജ പ്രതിഷേധിച്ചു. ജ്യോതിയുടെ സ്റ്റാര്‍ട്ട് ഫൗള്‍ ആയെന്നായിരുന്നു അവരുടെ ഒഫിഷ്യലുകള്‍ പറഞ്ഞത്.

ജ്യോതി ഇതിനെതിരെ പ്രതിഷേധിച്ചതോടെയാണ് ഇരുവരെയും മത്സരിക്കാന്‍ അനുവദിച്ചത്. മത്സരത്തില്‍ വു യാന്നി ഒന്നാമതെത്തിയപ്പോള്‍ മറ്റൊരു ചൈനീസ് താരം ലിന്‍ യുവെയിക്ക് പിന്നില്‍ മൂന്നാം സ്ഥാനത്തായിരുന്നു ജ്യോതിയുടെ ഫിനിഷ്.

അത്ലറ്റിക് ഫെഡറേഷന്‍ ഓഫ് ഇന്ത്യ ഒഫീഷ്യലുകളുടെ തീരുമാനത്തിനെതിരെ നല്‍കിയ അപ്പീല്‍ സംഘാടര്‍ അംഗീകരിച്ചു. തുടര്‍ന്ന് വു യാന്നിയെ അയോഗ്യയാക്കി, ജ്യോതിയുടെ വെങ്കലം വെള്ളിയായി ഉയര്‍ത്തി.

 

asian games china india Jyothi yarraji