കൊച്ചിയില്‍ സ്റ്റേഡിയം പണിയാന്‍ കെസിഎ നീക്കം;30 ഏക്കര്‍ സ്ഥലം വാങ്ങാന്‍ കെ സി എ താല്‍പര്യ പത്രം ക്ഷണിച്ചു

ഏഴ് അസോസിയേഷനുകള്‍ക്കാണ് സ്വന്തമായി രാജ്യാന്തര സ്റ്റേഡിയം ഇല്ലാത്തത്. 250 കോടി രൂപയോളം ചെലവാണ് പുതിയ സ്റ്റേഡിയത്തിന് കണക്കാക്കുന്നത്. മുഴുവന്‍ തുകയും ബി സി സി ഐ ചെലവഴിക്കും.

author-image
parvathyanoop
New Update
കൊച്ചിയില്‍ സ്റ്റേഡിയം പണിയാന്‍ കെസിഎ നീക്കം;30 ഏക്കര്‍ സ്ഥലം വാങ്ങാന്‍ കെ സി എ താല്‍പര്യ പത്രം ക്ഷണിച്ചു

കൊച്ചി: കൊച്ചിയില്‍ ക്രിക്കറ്റിന് വേണ്ടി മാത്രമായി അന്താരാഷ്ട്ര തലത്തില്‍ ക്രിക്കറ്റ് സ്റ്റേഡിയം പണിയുവാനുളള ശ്രമമാണ് ഇപ്പോള്‍ നടക്കുന്നത്.എറണാകുളം ജില്ലയില്‍ 30 ഏക്കര്‍ സ്ഥലം വാങ്ങാന്‍ കെ സി എ താല്‍പര്യ പത്രം ക്ഷണിച്ചു.

അടുത്തമാസം 28 ന് മുമ്പ് താത്പര്യപത്രം നല്‍കണമെന്നാണ് പരസ്യത്തിലുള്ളത്.നിലവില്‍ ക്രിക്കറ്റും ഫുട്‌ബോളും കൊച്ചിയില്‍ കലൂര്‍ സ്റ്റേഡിയത്തിലാണ് നടത്തുന്നത്.

കൊച്ചിയില്‍ ക്രിക്കറ്റിന് വേണ്ടി മാത്രമായി അന്താരാഷ്ട്ര തലത്തില്‍ ക്രിക്കറ്റ് സ്റ്റേഡിയം പണിയാനാണ് ഇപ്പോഴത്തെ നീക്കം.കാര്യവട്ടത്ത് നടന്ന ഇന്ത്യ-ശ്രീലങ്ക മൂന്നാം ഏകദിന മത്സരത്തില്‍ കാണികള്‍ കുറഞ്ഞതിനെ വിമര്‍ശിച്ച് കേരള ക്രിക്കറ്റ് അസോസിയേഷന്‍ അദ്ധ്യക്ഷന്‍ ജയേഷ് ജോര്‍ജ് രംഗത്തെത്തി.

കാണികള്‍ കുറഞ്ഞത് കേരളത്തിന് തിരിച്ചടിയാകും. ഇതുമൂലം സ്‌പോണ്‍സര്‍മാര്‍ നിരാശയിലാണ്.കാണികളുടെ കുറവ് ഇപ്പോള്‍മറ്റ് അസോസിയേഷനുകള്‍ ആയുധമാക്കുമെന്നും ജയേഷ് ജോര്‍ജ് ചൂണ്ടിക്കാട്ടി.

എല്ലാത്തിനുമുപരി ടെസ്റ്റ് ക്രിക്കറ്റ് മത്സരങ്ങള്‍ക്ക് വേദിയാകാന്‍ സ്വന്തം സ്റ്റേഡിയം വേണമെന്ന ബി സി സി ഐ മാനദണ്ഡവുമാണ് സ്വന്തം സ്റ്റേഡിയം എന്ന തീരുമാനവുമായി മുന്നോട്ട് പോകാന്‍ കാരണം.

ഏഴ് അസോസിയേഷനുകള്‍ക്കാണ് സ്വന്തമായി രാജ്യാന്തര സ്റ്റേഡിയം ഇല്ലാത്തത്. 250 കോടി രൂപയോളം ചെലവാണ് പുതിയ സ്റ്റേഡിയത്തിന് കണക്കാക്കുന്നത്. മുഴുവന്‍ തുകയും ബി സി സി ഐ ചെലവഴിക്കും.

kochi KCA