/kalakaumudi/media/post_banners/0b4ce4718b4f3cc00a62e2a95032da49325f0d6224c9d63e9475d5e5591eaa9c.jpg)
കൊച്ചി:കേരള ഫുട്ബോൾ അസോസിയേഷൻ (കെഎഫ്എ) സംസ്ഥാനത്ത് 8 സ്റ്റേഡിയങ്ങൾ നിർമിക്കണമെന്ന് നിർദ്ദേശിച്ചു. പൊതു - സ്വകാര്യ പങ്കാളിത്തത്തോടെ സ്റ്റേഡിയങ്ങൾ നിർമിക്കാനുള്ള സാധ്യത വിശദമായി പഠിക്കുന്ന കെഎഫ്എ, നിർദേശം ജനുവരിയിലെ സംസ്ഥാന സർക്കാർ സംഘടിപ്പിക്കുന്ന സ്പോർട്സ് കോൺക്ലേവിൽ അവതരിപ്പിക്കും. ജനുവരി 11 മുതൽ 14 വരെയാണു കോൺക്ലേവ്.
8 സ്റ്റേഡിയങ്ങൾക്ക് ആവശ്യമായ സ്ഥലം ലഭിച്ചാൽ പൊതു - സ്വകാര്യ പങ്കാളിത്തത്തോടെ പദ്ധതി മുന്നോട്ടു കൊണ്ടുപോകാൻ കഴിയുമെന്നാണു പ്രതീക്ഷിക്കുന്നത്. ഫുട്ബോളിനു വേണ്ടി മാത്രമുള്ള സ്റ്റേഡിയങ്ങളാണു പദ്ധതിയിലുള്ളത്.
15,000 - 20,000 സീറ്റുകളുള്ള സ്റ്റേഡിയങ്ങളാണു ചർച്ചയിൽ. ഒരു സ്റ്റേഡിയത്തിനു 40 കോടി രൂപയ്ക്ക് മുകളിൽ ചെലവ് വരാനാണ് സാധ്യതസിയാൽ മാതൃകയിൽ പൊതു പങ്കാളിത്തത്തോടെ നടപ്പാക്കാൻ കഴിഞ്ഞാൽ സംസ്ഥാനത്തിന്റെ കായിക വളർച്ചയ്ക്കു ഇത് വലിയ മുതൽക്കൂട്ടാകുമെന്നു കെഎഫ്എ പ്രസിഡന്റ് നവാസ് മീരാൻ പറഞ്ഞു.