കെഎല്‍ രാഹുലിന് ന്യൂസിലാന്റിനെതിരായ പരമ്പര നഷ്ടപ്പെട്ടേക്കും; കാരണം

കെഎല്‍ രാഹുലിന് ന്യൂസിലാന്റിനെതിരായ പരമ്പര നഷ്ടപ്പെട്ടേക്കും. കാരണം മറ്റൊന്നുമല്ല,

author-image
Shyma Mohan
New Update
കെഎല്‍ രാഹുലിന് ന്യൂസിലാന്റിനെതിരായ പരമ്പര നഷ്ടപ്പെട്ടേക്കും; കാരണം

മുംബൈ: കെഎല്‍ രാഹുലിന് ന്യൂസിലാന്റിനെതിരായ പരമ്പര നഷ്ടപ്പെട്ടേക്കും. കാരണം മറ്റൊന്നുമല്ല, കെഎല്‍ രാഹുലിന്റെ വിവാഹം ഈ മാസം അവസാനത്തോടെ നടക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ബോളിവുഡ് താരം സുനില്‍ ഷെട്ടിയുടെ മകള്‍ ആതിയ ഷെട്ടിയാണ് വധു. ജനുവരി 20ന് ശേഷമുള്ള തിയതിയിലാകും വിവാഹം.

സുനില്‍ ഷെട്ടിയുടെ ഖണ്ഡാളയിലുള്ള ബംഗ്ലാവിലാകും വിവാഹ ചടങ്ങുകള്‍ നടക്കുക. സ്വകാര്യ ചടങ്ങില്‍ രാഹുലിന്റെയും ആതിയയുടേയും അടുത്ത കുടുംബാംഗങ്ങളും സുഹൃത്തുക്കളും മാത്രമേ പങ്കെടുക്കൂ. പിന്നാലെ ക്രിക്കറ്റ്, സിനമാ ലോകത്തുള്ളവര്‍ക്കായി സല്‍ക്കാര വിരുന്നും ഒരുക്കും. ആതിയയും രാഹുലും വിവാഹശേഷം താമസിക്കുക റണ്‍ബീര്‍-ആലിയ ദമ്പതികളുടെ ബാന്ദ്രയിലുള്ള വീടിന് സമീപമുള്ള വീട്ടിലായിരിക്കും.

KL Rahul Athiya Shetty