ടോസ് അല്‍പം മുമ്പ് നടന്നു, ഉടനടി മത്സരം അവസാനിച്ചു എന്നാണ് തോന്നല്‍: ഇന്ത്യ-ദക്ഷിണാഫ്രിക്ക ടെസ്റ്റില്‍ കെ എല്‍ രാഹുലിന്റെ കമന്റ്

ആകെ വീണ 33 വിക്കറ്റില്‍ 23 വിക്കറ്റും ആദ്യ ദിനംതന്നെ ആണെന്നതും ഈ ടെസ്റ്റിന്റെ സവിശേഷതയാണ്. വേഗത്തില്‍ അവസാനിച്ച ദക്ഷിണാഫ്രിക്ക-ഇന്ത്യ രണ്ടാം ടെസ്റ്റിനെ കുറിച്ച് വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ കെ എല്‍ രാഹുലിന്റെ കമന്റാണ് ശ്രദ്ധേയം.

author-image
webdesk
New Update
ടോസ് അല്‍പം മുമ്പ് നടന്നു, ഉടനടി മത്സരം അവസാനിച്ചു എന്നാണ് തോന്നല്‍: ഇന്ത്യ-ദക്ഷിണാഫ്രിക്ക ടെസ്റ്റില്‍ കെ എല്‍ രാഹുലിന്റെ കമന്റ്

കേപ്ടൗണ്‍: തുടങ്ങിയതും അവസാനിച്ചതും ഒന്നിച്ച് എന്ന പ്രതീതി നല്‍കിയ ടെസ്റ്റ് മത്സരമാണ് ഇന്ത്യ-ദക്ഷിണാഫ്രിക്ക കേപ്ടൗണ്‍ ടെസ്റ്റ്. വെറും 642 പന്തില്‍ മത്സരം അവസാനിച്ചു. ആകെ വീണ 33 വിക്കറ്റില്‍ 23 വിക്കറ്റും ആദ്യ ദിനംതന്നെ ആണെന്നതും ഈ ടെസ്റ്റിന്റെ സവിശേഷതയാണ്. വേഗത്തില്‍ അവസാനിച്ച ദക്ഷിണാഫ്രിക്ക-ഇന്ത്യ രണ്ടാം ടെസ്റ്റിനെ കുറിച്ച് വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ കെ എല്‍ രാഹുലിന്റെ കമന്റാണ് ശ്രദ്ധേയം.

'തീര്‍ച്ചയായും കേപ്ടൗണില്‍ ആദ്യമായി ടെസ്റ്റ് ജയിക്കാനായതിന്റെ വലിയ സന്തോഷമുണ്ട്. ദക്ഷിണാഫ്രിക്കയില്‍ ഇതെന്റെ മൂന്നാമത്തെ പരമ്പരയാണ്. ഇവിടെ എപ്പോഴെത്തിയാലും മത്സരത്തില്‍ മുന്‍തൂക്കം നേടുമെങ്കിലും ഏതെങ്കിലുമൊരു സെഷനില്‍ നന്നായി ബാറ്റ് ചെയ്യാതെ മത്സരം തോല്‍ക്കുകയായിരുന്നു പതിവ്. അത്‌കൊണ്ടുതന്നെ ഈ വിജയം വലിയ സന്തോഷം നല്‍കുന്നതാണ്. ഈ വിജയം വളരെ സ്‌പെഷ്യലാണ്. ടോസ് അല്‍പം മുമ്പാണ് നടന്നത്, ഉടനടി മത്സരം അവസാനിച്ചു എന്നാണ് തോന്നല്‍. കഴിഞ്ഞ നാലഞ്ച് വര്‍ഷക്കാലം മികച്ച പോരാട്ടം കാഴ്ചവെച്ച ടീമാണ് ഇന്ത്യ. ഇന്ത്യക്ക് പുറത്തും ടീമിന് പരമ്പര ജയങ്ങള്‍ നേടാനായി. ടെസ്റ്റ് ക്രിക്കറ്റ് എത്രത്തോളം ആസ്വദിച്ചാണ് നമ്മള്‍ കളിക്കുന്നതെന്ന് ഇത് പറഞ്ഞു തരും. വിദേശത്തുള്ള ടെസ്റ്റ് വിജയങ്ങള്‍ ഏറെ മൂല്യമുള്ളതാണ്'- കെ എല്‍ രാഹുല്‍ കേപ്ടൗണിലെ രണ്ടാം ടെസ്റ്റിന് ശേഷം പറഞ്ഞു.

കേപ്ടൗണിലെ ആദ്യ ഇന്നിംഗ്‌സില്‍ ദക്ഷിണാഫ്രിക്ക 55നും ഇന്ത്യ 153 റണ്‍സിനും ഓള്‍ഔട്ടായിരുന്നു. രണ്ടാം ഇന്നിംഗ്സില്‍ പ്രോട്ടീസ് 176 റണ്‍സില്‍ ചുരുങ്ങിയതോടെ ഇന്ത്യക്ക് വിജയലക്ഷ്യം 79 റണ്‍സ് മാത്രമായി . ഇത് 12 ഓവറില്‍ അടിച്ചെടുത്ത് ഇന്ത്യ പരമ്പര 1-1ന് സമനിലയിലാക്കി.

ദക്ഷിണാഫ്രിക്കക്കെതിരായ കേപ്ടൗണിലെ ജയത്തോടെ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് പോയിന്റ് പട്ടികയില്‍ ടീം ഇന്ത്യ ഒന്നാം സ്ഥാനത്ത് തിരിച്ചെത്തി. നാല് ടെസ്റ്റില്‍ രണ്ട് ജയം, ഒന്ന് വീതം തോല്‍വിയും സമനില എന്നിങ്ങനെ 26 പോയിന്റുമായാണ് ഇന്ത്യ ഒന്നാം സ്ഥാനത്ത്.

cricket india southafrica test newsupdate Latest News