സച്ചിന്റെ റെക്കോർഡ് മറികടന്ന് കൊഹ്‌ലി; കൂടുതൽ തവണ 50 റൺസ് പിന്നിട്ടു

2023 ക്രിക്കറ്റ് ലോകകപ്പ് സെമി ഫൈനല്‍ പോരാട്ടത്തില്‍ ന്യൂസീലന്‍ഡിനെതിരേ ഇന്ത്യ മികച്ച സ്‌കോറിലേക്ക്. 39 ഓവർ പിന്നിടുമ്പോൾ 280 എന്ന സ്കോറിലാണ് ഇന്ത്യ.ഇന്ത്യയ്ക്കായി വിരാട് കോലി അര്‍ധ സെഞ്ചുറി നേടി റെക്കോഡിട്ടു.

author-image
Hiba
New Update
സച്ചിന്റെ റെക്കോർഡ് മറികടന്ന് കൊഹ്‌ലി; കൂടുതൽ തവണ 50 റൺസ് പിന്നിട്ടു

മുംബൈ: 2023 ക്രിക്കറ്റ് ലോകകപ്പ് സെമി ഫൈനല്‍ പോരാട്ടത്തില്‍ ന്യൂസീലന്‍ഡിനെതിരേ ഇന്ത്യ മികച്ച സ്‌കോറിലേക്ക്. 39 ഓവർ പിന്നിടുമ്പോൾ 280 എന്ന സ്കോറിലാണ് ഇന്ത്യ.ഇന്ത്യയ്ക്കായി വിരാട് കോലി അര്‍ധ സെഞ്ചുറി നേടി റെക്കോഡിട്ടു.

ഒരു ലോകകപ്പില്‍ കൂടുതല്‍ തവണ 50-ന് മുകളില്‍ സ്‌കോര്‍ ചെയ്ത താരമെന്ന റെക്കോഡും ഇതോടെ കോലി സ്വന്തമാക്കി. ഇത്തവണ ഇത് എട്ടാം തവണയാണ് കോലി 50 കടക്കുന്നത്. ഏഴു തവണ 50 കടന്ന ഷാക്കിബ് അല്‍ ഹസ്സന്‍, സച്ചിന്‍ തെണ്ടുല്‍ക്കര്‍ എന്നിവരുടെ റെക്കോഡാണ് കോലി മറികടന്നത്.

ഇതോടൊപ്പം ഏകദിന റണ്‍നേട്ടത്തില്‍ മുന്‍ ഓസീസ് താരം റിക്കി പോണ്ടിന്റെ 13,704 റണ്‍സ് മറികടന്ന് വിരാട് കോലി മൂന്നാം സ്ഥാനത്തെത്തി. കുമാര്‍ സംഗക്കാരയും സച്ചിനും മാത്രമാണ് ഇനി കോലിക്ക് മുന്നില്‍.

നേരത്തേ ഏകദിന കരിയറിലെ 13-ാം അര്‍ധ സെഞ്ചുറി നേടിയ ഓപ്പണര്‍ ശുഭ്മാന്‍ ഗില്‍ 65 പന്തില്‍ നിന്ന് 79 റണ്‍സെടുത്തുനില്‍ക്കേ പേശീവലിവ് കാരണം ഗില്‍ റിട്ടയേര്‍ഡ് ഹര്‍ട്ടായി മടങ്ങിയിരുന്നു

 
 
icc world cup sachin tendulkar Virat Kohli