'2024 ന് ശേഷം ക്ലബില്‍ തുടരാന്‍ താത്പര്യമില്ല'; എംബാപ്പെ പിഎസ്ജി വിടുന്നുവെന്ന് റിപ്പോര്‍ട്ട്

യുവതാരം കിലിയന്‍ എംബാപ്പെയും പിഎസ്ജി വിടാനൊരുങ്ങുന്നുവെന്ന് റിപ്പോര്‍ട്ട്. താരത്തെ വില്‍ക്കാന്‍ ക്ലബ് തയ്യാറാണെന്നാണ് ഇഎസ്പിഎന്‍ റിപ്പോര്‍ട്ട് ചെയ്തു.

author-image
Priya
New Update
'2024 ന് ശേഷം ക്ലബില്‍ തുടരാന്‍ താത്പര്യമില്ല'; എംബാപ്പെ പിഎസ്ജി വിടുന്നുവെന്ന് റിപ്പോര്‍ട്ട്

യുവതാരം കിലിയന്‍ എംബാപ്പെയും പിഎസ്ജി വിടാനൊരുങ്ങുന്നുവെന്ന് റിപ്പോര്‍ട്ട്. താരത്തെ വില്‍ക്കാന്‍ ക്ലബ് തയ്യാറാണെന്നാണ് ഇഎസ്പിഎന്‍ റിപ്പോര്‍ട്ട് ചെയ്തു.

2024നു ശേഷം തനിക്ക് ക്ലബില്‍ തുടരാന്‍ താത്പര്യമില്ലെന്ന് കാണിച്ച് എംബാപ്പെ ക്ലബ് മാനേജ്‌മെന്റിന് കത്തയച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.അടുത്ത സീസണില്‍ കരാര്‍ അവസാനിക്കാരിക്കെ ഫ്രീ ഏജന്റായി താരത്തെ വിടാതിരിക്കാന്‍ ക്ലബ് ഓഫറുകള്‍ പരിഗണിക്കുകയാണ്.

150 മില്ല്യണ്‍ യൂറോ ട്രാന്‍സ്ഫര്‍ ഫീയാണ് പിഎസ്ജി ലക്ഷ്യമിടുന്നത്. കഴിഞ്ഞ വര്‍ഷം റയല്‍ മാഡ്രിഡ് മുന്നോട്ടുവച്ച 180 മില്ല്യണ്‍ യൂറോ ഓഫര്‍ പിഎസ്ജി തള്ളിയിരുന്നു. റയല്‍ വീണ്ടും എംബാപ്പെയ്ക്കായി ശ്രമിച്ചേക്കുമെന്നാണ് വിവരം.

psg kylian mbappe