/kalakaumudi/media/post_banners/14e6ac9f3c4635eb569a4f1bb0332f6c2917f6a5bf5cd9bd40eb1798f52a24cd.jpg)
ജനീവ: ഫുട്‌ബോള്‍ 2030ലെ ലോകകപ്പിന് സംയുക്ത ആതിഥേത്വം വഹിക്കാനായി ബിഡ് സമര്‍പ്പിച്ച് ലാറ്റിനമേരിക്കന്‍ രാജ്യങ്ങള്‍. അര്‍ജന്റീന, ചിലി, യുറുഗ്വായ്, പരാഗ്വെ എന്നീ രാജ്യങ്ങളാണ് ലോകകപ്പിന് ആതിഥേയത്വം വഹിക്കാന്‍ എത്തിയത്.
1930ല്‍ തുടങ്ങിയ ഫുട്‌ബോള്‍ ലോകകപ്പിന്റെ നൂറാം വാര്‍ഷികമാണ് 2030ല്‍ നടക്കാന്‍ പോകുന്നത്. ലാറ്റിനമേരിക്കയിലെ ഫുട്‌ബോള്‍ ശക്തിയായ ബ്രസീല്‍ ആതിഥേയത്വത്തിനായി ശ്രമിക്കുന്ന ഈ കൂട്ടായ്മയിലില്ല .
2014ലെ ഫുട്‌ബോള്‍ ലോകകപ്പിന് ബ്രസീല്‍ തനിച്ച് ആതിഥേയത്വം വഹിച്ച പശ്ചാത്തലത്തിലാണ് കൂട്ടായ്മയില്‍ നിന്ന് ബ്രസീലിനെ ഒഴിവാക്കിയതെന്നാണ് റിപ്പോര്‍ട്ട്.
ചരിത്രത്തിലെ ആദ്യ ഫുട്‌ബോള്‍ ലോകകപ്പിന് ആതിഥേയരായത് യുറുഗ്വാ ആണ്. പോര്‍ച്ചുഗല്‍, സ്‌പെയിന്‍, യുക്രൈന്‍ തുടങ്ങിയ രാജ്യങ്ങളും 2030ലെ ഫുട്‌ബോള്‍ ലോകകപ്പിന്റെ സുയുക്ത ആതിഥേയത്വത്തിനായി ശക്തമായി രംഗത്തുണ്ട്.
ഇവര്‍ക്ക് പുറമെ സൗദി അറേബ്യയും മൊറോക്കോയും ലോകകപ്പിന് സംയുക്ത ആതിഥേയരാകാന്‍ രംഗത്തെത്തിയേക്കും എന്നും സൂചന.അടുത്ത വര്‍ഷമാകും 2030ലെ ലോകകപ്പ് ആതിഥേയരെ ഫിഫ തെരഞ്ഞെടുക്കുക.
യുവേഫയുടെ പിന്തുണയോടെയാണ് സ്‌പെയിന്‍-പോര്‍ച്ചുഗല്‍-യുക്രൈന്‍ തുടങ്ങിയ രാജ്യങ്ങള്‍ ലോകകപ്പിന് സംയുക്ത ആതിഥേയത്വത്തിനായി ശ്രമിക്കുന്നത്. സൗദിക്കും മൊറോക്കോക്കും പുറമെ ഈജിപ്തും ഗ്രീസും ലോകകപ്പ് ആതിഥേയത്വത്തിനായി ശ്രമിക്കുന്നുണ്ട്.
2026ലെ ലോകകപ്പിന് അമേരിക്ക, മെക്‌സിക്കോ, കാനഡ തുടങ്ങിയ രാജ്യങ്ങളാണ് സംയുക്ത ആതിഥേയത്വം വഹിക്കുന്നത്. ലോകകപ്പ് ചരിത്രത്തിലാദ്യമായാണ് മൂന്ന് രാജ്യങ്ങളിലായി ലോകകപ്പ് നടക്കാന്‍ പോകുന്നത്.