റെക്കോഡ് സ്വന്തമാക്കി ലെബ്രോണ്‍ ജെയിംസ്; ലഭിക്കുക വമ്പന്‍ പ്രതിഫലം

നാഷണല്‍ ബാസ്‌ക്കറ്റ്ബോള്‍ അസോസിയേഷന്‍ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ പോയിന്റുള്ള കളിക്കാരനായ കരീം അബ്ദുള്‍-ജബ്ബാറിനെ ലെബ്രോണ്‍ ജെയിംസ് മറികടന്നു.

author-image
Web Desk
New Update
റെക്കോഡ് സ്വന്തമാക്കി ലെബ്രോണ്‍ ജെയിംസ്; ലഭിക്കുക വമ്പന്‍ പ്രതിഫലം

 

നാഷണല്‍ ബാസ്‌ക്കറ്റ്ബോള്‍ അസോസിയേഷന്‍ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ പോയിന്റുള്ള കളിക്കാരനായ കരീം അബ്ദുള്‍-ജബ്ബാറിനെ ലെബ്രോണ്‍ ജെയിംസ് മറികടന്നു.

ലോസ് ഏഞ്ചല്‍സ് ലേക്കേഴ്സ് താരം ഒക്ലഹോമ സിറ്റി തണ്ടറിനെതിരെ 38,387 പോയിന്റുകളുടെ റെക്കോര്‍ഡ് മറികടന്നു.

ചരിത്ര നേട്ടത്തിന് ശേഷം നിലവിലെ എന്‍ബിഎ കമ്മീഷണര്‍ ആദം സില്‍വറിനും അദ്ദേഹത്തിന്റെ മുന്‍ഗാമിയായ ഡേവിഡ് സ്റ്റേണിനും ജെയിംസ് നന്ദി പറഞ്ഞു.

ബ്ലൂംബെര്‍ഗിന്റെ റിപ്പോര്‍ട്ട് പ്രകാരം കണക്കുകൂട്ടലുകള്‍, പുതിയ റോക്കോഡ് സ്വന്തമാക്കിയ ജെയിംസിന് ഏകദേശം 10,941 ഡോളര്‍ പ്രതിഫലം ലഭിക്കും.

20-ാം സീസണിന്റെ പകുതിയില്‍ ഏകദേശം 420 മില്യണ്‍ ഡോളറാണ് അദ്ദേഹം പ്രതിഫലം സ്വന്തമാക്കിയത്.

 

basketball LeBron James sports Kareem