സുവാരസ് ഇന്റര്‍ മയാമിയിലേക്ക്

By priya.05 12 2023

imran-azhar

 

എത്തിച്ചേര്‍ന്ന ക്ലബ്ബുകളില്‍ എല്ലാം തകര്‍പ്പന്‍ പ്രകടനത്തോടെ ആരാധക ഹൃദയങ്ങളില്‍ ഇടം പിടിച്ചിട്ടുണ്ട് ലൂയിസ് സുവാരസ്. 35ആം വയസ്സില്‍ ബ്രസീലിയന്‍ ലീഗിലെ ഗ്രമിയോയില്‍ എത്തിയ സൂപ്പര്‍ താരം അവിടെയും പ്രതീക്ഷകളെ അസ്ഥാനത്താക്കിയില്ല.

 

പതിനഞ്ചു ഗോളുമായി ടോപ്പ് സ്‌കോറര്‍ പട്ടികയില്‍ മൂന്നാം സ്ഥാനത്ത് എത്തിയ താരം ഇപ്പോള്‍ തന്റെ ടീമിനോടും ആരാധകരോടും വിടപറഞ്ഞിരിക്കുകയാണ്.

 

ഒരു സീസണിലേക്കുള്ള കരാര്‍ ഒപ്പിട്ടിരുന്ന താരം നിലവില്‍ ഫ്രീ ഏജന്റ് ആണ്. ലീഗിലെ അവസാന മത്സര ശേഷം താരവും കുടുംബവും സ്റ്റേഡിയത്തില്‍ തങ്ങളുടെ അഭിവാദ്യം അര്‍പ്പിച്ചു.

 

അടുത്ത സീസണിലേക്ക് താരം ടീമില്‍ പുതിയ കരാര്‍ ഒപ്പിടില്ല എന്നും ബ്രസീലില്‍ ഉണ്ടാവില്ല എന്നുമുറപ്പായിട്ടുണ്ട്. ലീഗ് അവസാനിക്കുമ്പോള്‍ നാലാം സ്ഥാനത്താണ് ഗ്രമിയോ.


ഇന്റര്‍ മയാമി ആണ് ലൂയിസ് സുവാരസിന്റെ പുതിയ തട്ടകം. ക്ലബ്ബുമായി സുവാരസ് അവസാന ഘട്ട ചര്‍ച്ചയില്‍ ആണെന്ന് ഫാബ്രിസിയോ റൊമാനോ റിപ്പോര്‍ട്ട് ചെയ്യുന്നു.

 

ഉടന്‍ തന്നെ കരാറിലും ഒപ്പട്ടേക്കും. ഇതോടെ വീണ്ടുമൊരു മെസ്സി-സുവാരസ് കൂട്ടുകെട്ടിനാണ് എംഎല്‍എസ് അരങ്ങൊരുങ്ങുന്നത്. എന്നാല്‍ ഗ്രിമിയോക്ക് വേണ്ടിയുള്ള അവസാന മത്സര ശേഷം തന്റെ ശരീരം വിശ്രമം ആവശ്യപ്പെടുന്നതായി താരം പറഞ്ഞിരുന്നു.

 

എന്നാല്‍ മുന്നിലുള്ള ചെറിയ ഇടവേളയെ കുറിച്ചാണ് ഇതെന്നാണ് സൂചന. കരിയര്‍ തുടരുമോ എന്ന കാര്യം ഇതിന് ശേഷം തീരുമാനിക്കും എന്നും സുവാരസ് പറഞ്ഞു.

 

എംഎല്‍എസ് സീസണ്‍ തുടങ്ങാന്‍ ഇനിയും സമയം ഉണ്ടെന്നിരിക്കെ അമേരിക്കയില്‍ തന്നെ ആവും താരത്തിന്റെ ഭാവി എന്നാണ് എല്ലാ സൂചനകളും.

 

 

OTHER SECTIONS