/kalakaumudi/media/post_banners/4ed38010d3405013b860f03848c747a48d985b72cbab4c5b477ed5f62f011196.jpg)
ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് മത്സരത്തിനിടെ ലൂട്ടണ്‍ ക്യാപ്റ്റന്‍ ടോം ലോക്കിറിന് ഹൃദയാഘാതം. ശനിയാഴ്ച രാത്രി നടന്ന ലൂട്ടണ്‍ ടൗണ്‍ - ബോണ്‍മത്ത് മത്സരത്തിനിടെയാണ് താരത്തിന് ഹൃദയാഘാതമുണ്ടായത്.
മത്സരത്തിന്റെ രണ്ടാം ഘട്ടം ആരംഭിച്ച് 58-ാം മിനിറ്റില്‍ താരം മൈതാനത്ത് കുഴഞ്ഞ് വീഴുകയായിരുന്നു. താരത്തെ ഉടന്‍ തന്നെ ആശുപത്രിയിലേക്ക് മാറ്റി. ഇതേത്തുടര്‍ന്ന് മത്സരം ഉപേക്ഷിച്ചു.
വെയ്ല്‍സിന്റെ ദേശീയ താരം ലോക്കിര്‍ കുഴഞ്ഞുവീണ ഉടന്‍ തന്നെ സഹതാരങ്ങളും ലൂട്ടണ്‍ മാനേജര്‍ റോബ് എഡ്വാര്‍ഡ്സും മെഡിക്കല്‍ സംഘത്തിന്റെ സഹായം ആവശ്യപ്പെടുകയായിരുന്നു.
ഉടനെ മൈതാനത്തെത്തിയ മെഡിക്കല്‍ സംഘം താരത്തെ സ്ട്രെച്ചറില്‍ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. താരം അപകടനില തരണം ചെയ്തുവെന്ന് ക്ലബ്ബ് പ്രസ്താവനയില്‍ അറിയിച്ചു.
ലോക്കിറിനെ മൈതാനത്ത് നിന്ന് മാറ്റിയതിനു പിന്നാലെ മത്സരം ഉപേക്ഷിച്ചതായി പ്രഖ്യാപിക്കുകയായിരുന്നു. സഹതാരം ഇത്തരമൊരു അവസ്ഥയിലായതോടെ മറ്റ് കളിക്കാര്‍ കളിക്കാനുള്ള മാനസികാവസ്ഥയിലായിരുന്നില്ലെന്ന് അധികൃതര്‍ പറഞ്ഞു.