/kalakaumudi/media/post_banners/45c7781733a428ff10beb0ff5070490b42a3064de02d4d07635d714f0a3c071f.jpg)
മെല്‍ബണ്‍: നടക്കാന്‍ കഴിയുന്ന കാലം വരെ ഐപിഎലില്‍ തുടരാനാണ് ആഗ്രഹം എന്ന് റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ താരം ഗ്ലെന്‍ മാക്‌സ്വെല്‍. തന്റെ കരിയറില്‍ ഐപിഎല്‍ വളരെ ഗുണം ചെയ്തിട്ടുണ്ടെന്നും പറ്റുന്നത്രയും കാലം ഐപിഎലില്‍ തുടരുമെന്നും മാക്‌സ്വെല്‍ പറഞ്ഞു.
' പ്രഗല്‍ഭരായ പല പരിശീലകര്‍ക്കും കീഴില്‍ കളിക്കാന്‍ ഐപിഎല്‍ വഴി സാധിച്ചു. എബി ഡിവില്ലിയേഴ്‌സ്, വിരാട് കോലി തുടങ്ങി ഒട്ടേറെ സൂപ്പര്‍ താരങ്ങള്‍ക്കൊപ്പം ഡ്രസിങ് റൂം പങ്കിടാനും അവരില്‍ നിന്നു പലതും പഠിക്കാനും സാധിച്ചു. നടക്കാന്‍ കഴിയുന്ന കാലം വരെ ഐപിഎലില്‍ തുടരാനാണ് ആഗ്രഹം' ഓസ്‌ട്രേലിയന്‍ ക്രിക്കറ്റര്‍ പറഞ്ഞു.