ധോണി പോലീസില്‍ ചേര്‍ന്നോ? ഇരുകയ്യും നീട്ടി സ്വീകരിച്ച് ആരാധകര്‍

By Shyma Mohan.03 02 2023

imran-azhar

 


ന്യൂഡല്‍ഹി: ആരാധകര്‍ക്ക് സര്‍പ്രൈസ് നല്‍കുന്ന കാര്യത്തില്‍ മുന്‍ ഇന്ത്യന്‍ നായകന്‍ എംഎസ് ധോണി ഒട്ടും പിന്നിലല്ല. അദ്ദേഹം എപ്പോഴും അപൂര്‍വ്വവും ആരാധകര്‍ക്ക് സര്‍പ്രൈസ് നല്‍കുന്നതുമായ ചിത്രങ്ങള്‍ പങ്കുവെയ്ക്കാറുണ്ട്. അത്രം ചിത്രങ്ങള്‍ ആരാധകര്‍ നെഞ്ചിലേറ്റാറുമുണ്ട്.

 

ഇത്തവണയും അത്തരത്തിലുള്ള സര്‍പ്രൈസ് തന്നെയാണ് താരം ആരാധകര്‍ക്ക് നല്‍കിയത്. സോഷ്യല്‍ മീഡിയയില്‍ ധോണിയുടെ ഒരു ഫോട്ടോയാണ് ഇപ്പോള്‍ വൈറലായിക്കൊണ്ടിരിക്കുന്നത്. ഫോട്ടോയില്‍ മുന്‍ ലോകകപ്പ് ജേതാവ് ക്യാപ്റ്റന്‍ ധോണിയെ ഒരു പോലീസ് ഉദ്യോഗസ്ഥന്റെ യൂണിഫോമില്‍ കാണാം.

ധോണി യഥാര്‍ത്ഥത്തില്‍ ഒരു പോലീസ് ഓഫീസറായി മാറിയിട്ടില്ല. സിനിമാ അഭിനയത്തിലേക്ക് ചുവടുവെച്ചിട്ടുമില്ല. ഒരു പരസ്യത്തിലാണ് ധോണി പോലീസ് ഓഫീസറായി എത്തുന്നത്. പരസ്യത്തില്‍ പോലീസ് ഉദ്യോഗസ്ഥനായുള്ള ധോണിയുടെ ലുക്ക് വൈറലാവുകയാണ്. ധോണിയുടെ ഈ പുതിയ ലുക്ക് എന്തായാലും ആരാധകര്‍ ഏറ്റെടുത്ത് കഴിഞ്ഞു.


ഇന്ത്യയുടെ വിജയ നായകന്‍ ധോണി ഇന്ത്യന്‍ ആര്‍മിയിലെ ലെഫ്റ്റനന്റ് കേണല്‍ കൂടിയാണ്. 2011 നവംബറിലാണ് ധോണിക്ക് ഈ ഓണററി പദവി ലഭിച്ചത്. സൈന്യത്തിന്റെ ഭാഗമായതിന് ശേഷം ഒരു സൈനികന് ലഭിക്കുന്ന എല്ലാ ആനുകൂല്യങ്ങളും ധോണിക്ക് ലഭിക്കുന്നുണ്ട്.

 

OTHER SECTIONS