മാഞ്ചസ്റ്റര്‍ സിറ്റിക്കെതിരെ സാമ്പത്തിക ചട്ടലംഘനത്തിന് കുറ്റം ചുമത്തി ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ്

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ക്ലബ് മാഞ്ചസ്റ്റര്‍ സിറ്റിക്കെതിരെ സാമ്പത്തിക ചട്ടങ്ങള്‍ ലംഘിച്ചെന്ന് കാട്ടി പ്രീമിയര്‍ ലീഗ് കുറ്റം ചുമത്തി.

author-image
Shyma Mohan
New Update
മാഞ്ചസ്റ്റര്‍ സിറ്റിക്കെതിരെ സാമ്പത്തിക ചട്ടലംഘനത്തിന് കുറ്റം ചുമത്തി ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ്

സൂറിച്ച്: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ക്ലബ് മാഞ്ചസ്റ്റര്‍ സിറ്റിക്കെതിരെ സാമ്പത്തിക ചട്ടങ്ങള്‍ ലംഘിച്ചെന്ന് കാട്ടി പ്രീമിയര്‍ ലീഗ് കുറ്റം ചുമത്തി.

മാഞ്ചസ്റ്റര്‍ സിറ്റി നടത്തിയിട്ടുള്ള അനവധി ലംഘനങ്ങള്‍ w.3.4 കീഴില്‍ വരുന്ന കമ്മീഷന്റെ പരിഗണനയ്ക്ക് വിട്ടതായി പ്രീമിയര്‍ ലീഗിലെ നിയമത്തിലെ w.82.1 വകുപ്പ് പ്രകാരം സ്ഥിരീകരിച്ചു. പ്രീമിയര്‍ ലീഗിന്റെ ഔദ്യോഗിക സൈറ്റില്‍ വന്ന കുറിപ്പിലാണ് ഇതുസംബന്ധിച്ച കാര്യം വിശദീകരിക്കുന്നത്.

2009നും 2018നും ഇടയില്‍ നിരവധി ചട്ടലംഘനങ്ങള്‍ നടത്തിയെന്നാണ് നാല് വര്‍ഷം നീണ്ട അന്വേഷണത്തിലൂടെ കണ്ടെത്തിയത്. ക്ലബ്ബിന്റെ സ്പോണ്‍സര്‍ഷിപ്പ് വരുമാനം, പരിശീലകന്‍ റൊബര്‍ട്ടോ മാന്‍ചിനിക്ക് നല്‍കിയ പ്രതിഫലം, താരങ്ങളുടെ വേതനം തുടങ്ങി നിരവധി സാമ്പത്തിക ഇടപാടുകളില്‍ ക്ലബ്ബ് കൃത്യമായ വിവരം മറച്ചുവച്ചെന്നാണ് കണ്ടെത്തല്‍.

തുടര്‍നടപടികള്‍ തീരുമാനിക്കാന്‍ സ്വതന്ത്ര കമ്മീഷനെ നിയോഗിച്ചതായും അന്തിമതീരുമാനം വൈകാതെ ഉണ്ടാകുമെന്നും പ്രീമിയര്‍ ലീഗ് വ്യക്തമാക്കി. സിറ്റിക്ക് വിലക്കോ കനത്ത പിഴയോ താരക്കൈമാറ്റം തടയുകയോ അടക്കം ശിക്ഷാ നടപടികള്‍ക്ക് സാധ്യതയുണ്ട്. പോയിന്റ് വെട്ടിക്കുറയ്ക്കാനും സാധ്യതയേറെയാണ്. നൂറിലധികം ലംഘനങ്ങള്‍ നടന്നിട്ടുണ്ടെന്നാണ് കണ്ടെത്തല്‍.

 

 

 

manchester city