/kalakaumudi/media/post_banners/daf39c4b0ac3f3df56d2d385b8e95639e82f20c6ec26a557ba46155f7c2eac74.jpg)
ഗോൾഫ് കോർട്ടിൽനിന്ന് മടങ്ങുന്നതിനിടെ കാൽതെറ്റി വീണ മാക്സ്‌വെലിന്റെ തലയ്ക്ക് പരുക്കേറ്റതായി ടീം മാനേജ്‌മന്റ് അറിയിച്ചു. തിങ്കളാഴ്‌ച ഒരു റൗണ്ട് കഴിഞ്ഞ് ഒരു ഗോൾഫ് കാറിൽ കയറുന്നതിനിടെയാണ് മാക്‌സ്‌വെൽ കുഴഞ്ഞുവീണത്.
ഗോൾഫ് കോർട്ടിൽ നിന്ന് ടീം ബസ്സിലേക്ക് എത്താനായി ചെറു വാഹനത്തിൽ (ഗോൾഫ് കാർട്ട്) ചാടിക്കയറാൻ ശ്രമിക്കുന്നതിനിടെയായിരുന്നു അപകടം. മറിഞ്ഞുവീണ മാക്സ്‌വെലിന്റെ തല നിലത്തുതട്ടുകയായിരുന്നു. കൺകഷൻ പ്രോട്ടോക്കോൾ പ്രകാരം താരത്തിന് ഇംഗ്ലണ്ടുമായുള്ള മത്സരത്തിൽ കളിക്കാനാകില്ലെന്ന് ഓസ്ട്രേലിയൻ കോച്ച് ആൻഡ്രൂ മക്ഡൊണാൾഡ് പറഞ്ഞു.
ഓസ്‌ട്രേലിയൻ ടീമിന് വലിയ നഷ്ടം തന്നെയാണ് മാക്സ് വെല്ലിന് കളിക്കാൻ സാധിക്കാത്തത്. അദ്ദേഹം ലോകകപ്പ് ചരിത്രത്തിലെ ഏറ്റവും വേഗമേറിയ സെഞ്ച്വറി നെതർലാൻഡിനെതിരെ 40 പന്തിൽ കഴിഞ്ഞയാഴ്ച ഡൽഹിയിൽ അദ്ദേഹം അടിച്ചുകൂട്ടിയിരുന്നു.
ന്യൂസിലൻഡിന്റെയും ഇംഗ്ലണ്ടിന്റെയും മത്സരങ്ങൾക്കിടയിൽ ഒരാഴ്ചത്തെ ഇടവേള ലഭിച്ചതോടെ കളിക്കാർ ഗോൾഫ് കളിക്കുകയായിരുന്നു. കളിക്ക് ശേഷമാണു താരത്തിന് പരിക്കേറ്റത്. ഒരു വർഷത്തിനിടെ മാക്‌സ്‌വെല്ലിന്റെ രണ്ടാമത്തെ പരുക്കാണിത്. കഴിഞ്ഞ നവംബറിൽ, മെൽബണിൽ നടന്ന ഒരു ജന്മദിന പാർട്ടിയിൽ അദ്ദേത്തിന്റെ കാലൊടിഞ്ഞിരുന്നു.