/kalakaumudi/media/post_banners/1c7d8741808d0959cbb0d9e5a2663b7118c9055834c42e3cee4b9234567c2c7e.jpg)
സൂറിച്ച്: ലോക സംഘടനയായ യുനൈറ്റഡ് വേള്‍ഡ് റസ്ലിങ് ഇന്ത്യന്‍ ഗുസ്തി ഫെഡറേഷന്റെ അംഗത്വം സസ്പെന്‍ഡ് ചെയ്തു. ഫെഡറേഷനിലേക്കുള്ള തെരഞ്ഞെടുപ്പ് നടത്താതിരുന്നതോടെയാണ് നടപടി.
അടുത്ത കാലത്ത് ഉയര്‍ന്ന് വന്ന നിരവധി വിവാദങ്ങള്‍ ഫെഡറേഷന്റെ പ്രവര്‍ത്തനങ്ങളെ സാരമായി ബാധിച്ചു. ജൂണ്‍ മാസത്തിലാണ് തെരഞ്ഞെടുപ്പ് നടത്തേണ്ടിയിരുന്നത്.
എന്നാല്‍ വനിത ഗുസ്തി താരങ്ങള്‍ ബ്രിജ് ഭുഷന്‍ ശരണ്‍ സിങിനെതിരെ നല്‍കിയ ലൈംഗികാതിക്രമക്കേസും അതുമായി ബന്ധപ്പെട്ട പ്രതിഷേധവും വിവിധ സംസ്ഥാന യൂണിറ്റുകളുടെ നിയമപരമായ നടപടികളും മൂലം പല തവണ തെരഞ്ഞെടുപ്പ് മാറ്റി വച്ചു.
സമാന രീതിയില്‍ ജനുവരി, മെയ് മാസങ്ങളില്‍ ഫെഡറേഷന്‍ സമാന രീതിയില്‍ നടപടി നേരിട്ടിരുന്നു. നിലവില്‍ ഇന്ത്യന്‍ ഒളിംപിക് അസോസിയേഷന്‍ രൂപീകരിച്ച അഡ്- ഹോക്ക് കമ്മിറ്റിയാണ് നിലവില്‍ ഡബ്ല്യുഎഫ്ഐയുടെ ദൈനദിന കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നത്.
കനത്ത മഴ; ഇന്ത്യ - അയര്‍ലന്‍ഡ് മൂന്നാം ട്വന്റി20 മത്സരം ഉപേക്ഷിച്ചു
ഡബ്ലിന്‍: കനത്ത മഴയെ തുടര്‍ന്ന് ഇന്ത്യ അയര്‍ലന്‍ഡ് മൂന്നാം ട്വന്റി20 മത്സരം ഉപേക്ഷിച്ചു. കനത്ത മഴയില്‍ ടോസ് പോലും ഇടാന്‍ കഴിയാതെ വന്നതോടെയാണ് മത്സരം ഉപേക്ഷിച്ചത്.
ആദ്യ രണ്ടു മത്സരങ്ങളും വിജയിച്ച് ഇന്ത്യ, പരമ്പര നേരത്തെ തന്നെ സ്വന്തമാക്കിയിരുന്നു. ജസ്പ്രീത് ബുമ്രയാണ് പ്ലെയര്‍ ഓഫ് ദ് ടൂര്‍ണമെന്റ്.
അതേസമയം, ഇന്ത്യ ഏഷ്യാ കപ്പ്, ഏഷ്യന്‍ ഗെയിംസ്, ലോകകപ്പ് ടൂര്‍ണമെന്റുകള്‍ക്ക് മുന്‍പ് കളിക്കേണ്ട അവസാന ട്വന്റി20 മത്സരമാണ് മഴയെ തുടര്‍ന്ന് ഉപേക്ഷിച്ചത്.