ഫിഫ ബെസ്റ്റ് പുരുഷ ഫുട്ബോളർ ചുരുക്കപ്പട്ടികയിൽ റൊണാൾഡോയും നെയ്മാറുമാറും ഇല്ല

By Hiba.15 09 2023

imran-azhar


ബുഡാപെസ്റ്റ് :ഫിഫ ബെസ്റ്റ് പുരുഷ ഫുട്ബോളർ പുരസ്കാരത്തിനുള്ള 12 അംഗ പട്ടികയിൽ സൂപ്പർ താരങ്ങളായ ലയണൽ മെസ്സി, കിലിയൻ എംബപെ, എർലിങ് ഹാളണ്ട് എന്നിവർ ഉൾകൊള്ളുന്നു.

 

പോർച്ചുഗീസ് താരം ക്രിസ്റ്റ്യാനോ റൊണാൾഡോ, ബ്രസീൽ താരം നെയ്മാർ എന്നിവർ പട്ടികയിലില്ല. സ്പെയിനിന്റെ അയ്റ്റാന ബോൺമറ്റിയാണ് വനിതകളുടെ ചുരുക്കപ്പട്ടികയിലെ പ്രമുഖതാരം.

യൂറോപ്യൻ ക്ലബ് ഫുട്ബോളിൽ ട്രെബിൾ കിരീടം നേടിയ മാഞ്ചസ്റ്റർ സിറ്റി ടീമിൽനിന്നാണ് പുരുഷ അവാർഡിനുള്ള 6 പേർ. സിറ്റി കോച്ച് പെപ് ഗ്വാർഡിയോള പരിശീലകനുള്ള പുരസ്കാരപട്ടികയിലുമുണ്ട്.

 

വനിതാ താരത്തെ കണ്ടെത്താനുളള ലിസ്റ്റിൽ 16 പേരുണ്ട്. ലോകകപ്പ് ജേതാക്കളായ സ്പെയിനിന്റെയും രണ്ടാം സ്ഥാനക്കാരായ ഇംഗ്ലണ്ടിന്റെയും 4 വീതം താരങ്ങളാണു പട്ടികയിൽ ഇടം നേടിയത്.

 

ദേശീയ ടീം പരിശീലകർ, ക്യാപ്റ്റൻമാർ, മാധ്യമപ്രവർത്തകർ, ആരാധകർ എന്നിവർക്കായുള്ള വോട്ടിങ് ആരംഭിച്ചു. ഒക്ടോബർ പകുതിയോടെ വോട്ടിങ് അവസാനിക്കും.

 

 

 

 

OTHER SECTIONS